രാജപുരം : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യുന്നതായി ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ. മോദി-അദാനി കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികളാണന്ന് ആരോപിച്ചും കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റി ഒടയംചാലിൽ നടത്തിയ ജയ്ഭാരത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷനായിരുന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി. ജന. സെക്രട്ടറി ഹരീഷ് പി. നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, എം.ബി. ജോസഫ്, എം.എം. സൈമൺ, പി. ബാലചന്ദ്രൻ അടുക്കം, പി.യു. പദ്‌മനാഭൻ നായർ, കെ. ബാലകൃഷ്ണൻ നായർ ചക്കിട്ടടുക്കം, വി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു.
കുന്നുംകൈ : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുന്നുംകൈയിൽ ജയ് ഭാരത് സത്യാഗ്രഹം നടത്തി. കെ.പി.സി.സി. അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മാത്യു മണ്ണനാൽ അധ്യക്ഷനായി.
ഡി.സി.സി. ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, സൈമൺ പള്ളത്തുകുഴി, സോജൻ കുന്നേൽ, ടി.വി.കുഞ്ഞിരാമൻ, പി.എ.സെബാസ്റ്റ്യൻ, എ.ജയരാമൻ, ജോയി മാരൂർ, ജോയി കിഴക്കരക്കാട്ട്, മാത്യു വർക്കി തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..