രാജപുരം : 19-കാരിയായ വിദ്യാർഥിനിയെ വിവാഹവാഗ്ദാനത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.
കോളിച്ചാൽ പതിനെട്ടാംമൈലിലെ റെനിൽ വർഗീസി (39)നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു പീഡനക്കേസുൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ.കാളിദാസ് അറിയിച്ചു. ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ടശേഷം വിവാഹം കഴിക്കുമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തതായാണ് വിദ്യാർഥിനിയുടെ പരാതി. ഇതിനായി ഉപയോഗിച്ച കാറും ബൈക്കും കണ്ടെത്താനും തുടരന്വേഷണത്തിനുമായി അടുത്തദിവസം തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് രാജപുരം പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..