രാജപുരം : പനത്തടി പടിഞ്ഞാറെക്കര മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശത്തിനും കളിയാട്ടത്തിനും ബുധനാഴ്ച തുടക്കമാകും. രാവിലെ എട്ടിന് വിഷ്ണുസഹസ്രനാമം, ഭാഗവതപാരായണം. 11-ന് കലവറനിറയ്ക്കൽ ഘോഷയാത്ര, 11.30-ന് ആധ്യാത്മികപ്രഭാഷണം. ഒരുമണിക്ക് അന്നദാനം. വൈകീട്ട് അഞ്ചിന് ആചാര്യവരണം, പൂജാകർമങ്ങൾ. രാത്രി 7.30-ന് തിരുവാതിര, 8.30-ന് കോൽക്കളി. വ്യാഴാഴ്ച രാവിലെ എഴുമുതൽ ക്ഷേത്രച്ചടങ്ങുകൾ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. രാത്രി 7.30 മുതൽ തിരുവാതിര, പൂരക്കളി, നൃത്തനൃത്യങ്ങൾ, കലാപരിപാടികൾ.
വെള്ളിയാഴ്ച രാവിലെ 11.30-ന് പ്രതിഷ്ഠ. തുടർന്ന് ബ്രഹ്മകലശപൂജ, കലശാഭിഷേകം, മഹാപുജ, പ്രസാദവിതരണം, അന്നദാനം. രാത്രി ഏഴിന് ഭജന. ഒൻപതിന് കുട്ടികളുടെ കലാപരിപാടികൾ. കളിയാട്ടത്തിന് തുടക്കം കുറിച്ച് ശനിയാഴ്ച രാത്രി എട്ടിന് തിടങ്ങൽ. 8.30-ന് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം, 11-ന് പൊട്ടൻ തെയ്യത്തിന്റെ തോറ്റം, 12-ന് പുറപ്പാട്. ഞായറാഴ്ച രാവിലെ 10-ന് ചാമുണ്ഡിയുടെ പുറപ്പാട്, ഉച്ചയ്ക്ക് ഒരുമണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. പത്രസമ്മേളനത്തിൽ കെ.തമ്പാൻ നായർ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.വി.കുഞ്ഞിക്കണ്ണൻ, ആർ.സൂര്യനാരായണ ഭട്ട്, ആർ.മോഹൻകുമാർ, സി.ഗംഗാധരൻ, വി.വി.കുമാരൻ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..