രാജപുരം : പാണത്തൂർ മഖാം ശരീഫിൽ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. ആറ് ദിവസം നീളുന്ന ഉറൂസ് നേർച്ചയ്ക്കും മതപ്രഭാഷണപരമ്പരയ്ക്കും ആത്മീയസദസ്സിനും തുടക്കം കുറിച്ച് രാവിലെ ഒൻപതിന് ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തും.
രാത്രി ഏഴിന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രിക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. സ്വലാത്ത് വാർഷികത്തിന് പാണത്തൂർ ജമാഅത്ത് ചീഫ് ഇമാം മുജീബ് റഹ്‌മാൻ ബാഖവി നേതൃത്വം നൽകും. രാത്രി ഒൻപതിന് അബ്ദുൾ അസീസ് അഷ്‌റഫിയുടെ പ്രഭാഷണം. വെള്ളിയാഴ്ച രാത്രി ഏഴിന് അന്തസ്സംസ്ഥാന ദഫ്മുട്ട് മത്സരം. ശനിയാഴ്ച എം.എം. ബാവ മുസ്‌ലിയാർ അങ്കമാലിയും എഴ്, എട്ട് തിയതികളിൽ മുസ്തഫ സഖാഫി തെന്നല, മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാൽ എന്നിവർ പ്രഭാഷണം നടത്തും. എട്ടിന് രാത്രി കൂട്ട സിയാറത്ത്. സമാപനദിനമായ ഒൻപതിന് ഖതമുൽ ഖുർആനും ദുആ മജ്‌ലിസ്സും നടക്കും. വൈകീട്ട് നാലിന് അന്നദാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..