രാജപുരം : കോളിച്ചാൽ പെട്രോൾ പമ്പിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 3000 രൂപ നഷ്ടപ്പെട്ടു. കോളിച്ചാൽ എ.ടി. ഫ്യൂവൽസിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ പെട്രോൾ പമ്പിലെ ജീവനക്കാർ ജോലിക്കെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാജപുരം പോലീസിൽ പരാതി നൽകി.
ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി.യടക്കം പരിശോധിച്ചു. വ്യാഴാഴ്ച രാത്രി 11-ഓടെ പെട്രോൾ പമ്പിന്റെ പുറക് വശം വഴി കള്ളനെത്തുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടെങ്കിലും മുഖം മറച്ച നിലയിലാണ്. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് ദൃശ്യങ്ങൾ പതിയാത്തവിധം ക്യാമറയുടെ സ്ഥാനംമാറ്റിയ നിലയിലാണ്. പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..