പെരിയ : കായക്കുളം യെസ് വീ ബ്രദേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ചിന്മയ യുവകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ‘യുവദീപ്തി 2023’ എന്ന പേരിൽ യുവാക്കൾക്കും ‘കളിപ്പന്തൽ’ എന്ന പേരിൽ നാലു മുതൽ ഏഴാംക്ലാസ്‌വരേയുള്ള കുട്ടികൾക്കുമായി ഞായറാഴ്ച ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. രാവിലെ 9-30 മുതൽ 4-30 വരെയാണ് ക്യാമ്പ്. രാവിലെ 9.45-ന് ക്ലബ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരിണി റോജിഷ, പി.പ്രിയങ്ക, ബിജിത്ത് ബാലകൃഷ്ണൻ, മീര നാരായണൻ ബെംഗളൂരു എന്നിവർ ക്ലാസുകൾ നയിക്കും. നാലാംക്ലാസ് മുതൽ 25 വയസ്സുവരേയുള്ള പ്രായക്കാർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..