• പനത്തടി പഞ്ചായത്തംഗം കെ.ജെ. ജെയിംസിന്റെ നേതൃത്വത്തിൽവിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് മാലിന്യം ശേഖരിക്കുന്നു
രാജപുരം : സംസ്ഥാന പാതയോരം വൃത്തിയാക്കാൻ വിദ്യാർഥികളും കുടുംബശ്രീ അംഗങ്ങളും മുന്നിട്ടിറങ്ങി. വിദ്യാർഥികൾക്ക് വന്ദേഭാരതിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത് നൽകാൻ പഞ്ചായത്തംഗം. പനത്തടി പഞ്ചായത്ത് പത്താം വാർഡംഗം കെ.ജെ.ജെയിംസാണ് പാതയോരം വൃത്തിയാക്കാനെത്തിയ വിദ്യാർഥികൾക്ക് കാസർകോട് മുതൽ കണ്ണൂർ വരെ വന്ദേഭാരത് യാത്രയ്ക്ക് അവസരമൊരുക്കുന്നത്.
പൊതുസ്ഥലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ് അഞ്ചാം ക്ലാസ് മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾ പാതയോരം വൃത്തിയാക്കാനെത്തിയതോടെയാണ് കുട്ടികളിൽ ആവേശം നിറച്ച് വന്ദേഭാരത് യാത്ര ഉറപ്പ് നൽകിയതെന്ന് കെ.ജെ. ജെയിംസ് പറഞ്ഞു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായാണ് ക്ലീൻ പനത്തടി സന്ദേശവുമായി കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ ബളാംന്തോട് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗം കുടുബശ്രീ അംഗങ്ങളും വിദ്യാർഥികളും ചേർന്ന് വൃത്തിയാക്കിയത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..