കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ ഏകദിന ഉപവാസം നടത്തി


1 min read
Read later
Print
Share

• കോടോം-ബേളൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ഉപവാസ സമരം ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനംചെയ്യുന്നു

രാജപുരം : കോടോം-ബേളൂർ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസിൽ പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഓവർസിയർ തസ്തികയിൽ ജനറൽ വിഭാഗത്തിലുള്ളവർക്ക് ജോലി നൽകിയെന്നാരോപിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ ഏകദിന ഉപവാസം നടത്തി. രാജീവൻ ചീരോൽ, പി.ഷീജ, ആൻസി ജോസഫ്, ജിനി ബിനോയി എന്നിവരാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസം നടത്തിയത്.

വിഷയം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴൊക്കെ എംപ്ലോയ്‍‍മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കാൻ അപേക്ഷ നൽകിയതായാണ് അറിയിച്ചത്. എന്നാൽ, എംപ്ലോ‍‍‍‍‍‍‍‍യ്‍‍‍‍‍‍‍‍‍‍മെന്റ് അധികൃതർ ഇക്കാര്യം നിഷേധിച്ചതായി പഞ്ചായത്തംഗങ്ങൾ പറയുന്നു.

നിയമനത്തിനായി നടത്തിയ അഭിമുഖത്തിൽ പട്ടികവർഗവിഭാഗത്തിൽ ഉദ്യോഗാർഥികൾ ഇല്ലാത്തതിനാലാണ് ജനറൽ വിഭാഗത്തിൽനിന്ന്‌ ആളെ നിയമിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ചതായും പഞ്ചായത്തംഗങ്ങൾ ആരോപിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉപവാസം ഉദ്ഘാടനം ചെയ്തു. പട്ടികവർഗവിഭാഗത്തിൽ ഉദ്യോഗാർഥികളുണ്ടെന്നും അവരെ നിയമിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, മുൻ പ്രസിഡന്റ് ബി.എം.ജമാൽ, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.രാഘവൻ, മുൻ പഞ്ചായത്തംഗം മുസ്തഫ തായന്നൂർ, ബിനോയ് ആന്റണി, എ.കുഞ്ഞിരാമൻ ഇരിയ, രതീഷ് കാട്ടുമാടം, കെ.ബാലകൃഷ്ണൻ, കെ.സി.ജിജോമോൻ, കൃഷ്ണൻ പാച്ചേനി, ജിബിൻ ജെയിംസ്, സജിത ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വൈകുന്നേരം വരെ നീണ്ട ഉപവാസം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..