• ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനജാഥയ്ക്ക് ഒടയംചാലിൽ നൽകിയ സ്വീകരണത്തിൽ ജാഥാലീഡർ ഒ.ആർ. കേളു എം.എൽ.എ. സംസാരിക്കുന്നു
രാജപുരം : കേന്ദ്രസർക്കാരിന്റെ ആദിവാസിവിരുദ്ധ നിലപാടുകൾ തിരുത്തുക, സർക്കാർ സർവീസിൽ സംവരണമുയർത്തുക, കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി ആദിവാസി ക്ഷേമസമിതി (എ.കെ.എസ്.) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വടക്കൻമേഖലാ വാഹനജാഥയ്ക്ക് ഒടയംചാലിൽ സ്വീകരണം നൽകി. ജാഥാലീഡർ ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി. ദാമോദരൻ അധ്യക്ഷനായിരുന്നു.
ജാഥാമാനേജർ എം.സി. മാധവൻ, കെ.കെ. ബാബു, പി.കെ. സുരേഷ് ബാബു, സീതാ ബാലൻ, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം എം.വി. കൃഷ്ണൻ, എ.കെ.എസ്. ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി, പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ, കെ. ജനാർദനൻ, രാജൻ അത്തിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..