പെരിയയിൽ കടയിൽ കയറി ആക്രമണം: രണ്ടുപേർക്ക് പരിക്ക്


1 min read
Read later
Print
Share

പെരിയ : പെരിയയിൽ വ്യാപാരസ്ഥാപനത്തിൽ കയറി ആക്രമിച്ചു. കടയുടമയ്ക്കും ജീവനക്കാരിക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പെരിയ വൈ.എ. ട്രേഡേഴ്‌സ് സ്ഥാപനത്തിലാണ് അക്രമമുണ്ടായത്.

കടയുടമ മൊയോലം പെരിയാനത്ത എം. യദുകുമാർ കാർത്തികേയമിനും (47) ജീവനക്കാരി മുത്തനടുക്കത്തെ കുസുമത്തിനുമാണ്‌ (46) പരിക്കേറ്റത്. ഇലക്‌ട്രിക്-പ്ലംബിങ്‌ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽനിന്ന്‌ വാങ്ങിയ ഫാനിന്റെ വാറന്റി കാർഡുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. കടയിലെത്തിയ ചെർക്കാപ്പാറ സ്വദേശികളായ രണ്ടുപേർ നേരത്തേ ഇവിടെനിന്ന് വാങ്ങിയ ഫാനിന്റെ വാറന്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കടയിലെ ജീവനക്കാരിയുമായി തർക്കത്തിലേർപ്പെടുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു.

ജീവനക്കാരിയെ കൈയേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച കടയുടമ യദുകുമാറിനെ കടയിലെ കസേരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യദുകുമാറിനെയും ജീവനക്കാരി കുസുമത്തെയും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കൽ പോലീസ് സ്ഥലത്തെത്തി കടയിൽ അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു.

വ്യാപാരികൾ ഹർത്താൽ നടത്തി

:വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ കടകളടച്ച് ഹർത്താൽ നടത്തി. തുടർന്ന് പ്രതിഷേധപ്രകടനമുണ്ടായി. പ്രകടനത്തിന് ഇ. നാരായണൻ, കെ. രമേഷ്‌കുമാർ, പി. രാജൻ, എം.വി. ബാബു, എം.ടി. കലാധരൻ, എ. പീതാംബരൻ നായർ, പി. സജന, പ്രസന്നചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..