പെരിയ : പെരിയയിൽ വ്യാപാരിയെയും ജീവനക്കാരിയെയും ആക്രമിച്ചസംഭവത്തിൽ രണ്ടുപേരെ കോടതി റിമാൻഡ് ചെയ്തു.
ചെർക്കാപ്പാറ ചാലിൽ വീട്ടിൽ സി.കെ. സുൻജിത്ത് (32), ചെർക്കാപ്പാറയിലെ സുജിത്ത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവസ്ഥലത്ത് തന്നെ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അക്രമത്തിൽ പരിക്കേറ്റ വ്യാപാരി യദുകുമാറും ജീവനക്കാരി കുസുമവും ശനിയാഴ്ച മംഗളൂരുവിലെ ആസ്പത്രിയിൽ വിദഗ്ധ ചികിത്സ തേടി.
വെള്ളിയാഴ്ച വൈകിട്ടാണ് യദുകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈ.എ. ട്രേഡേഴ്‌സിൽ അക്രമം നടന്നത്. കടയിൽനിന്ന് വാങ്ങിയ ഫാനിന്റെ വാറന്റിയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പ്രതിഷേധിച്ചു
കാസർകോട് : വ്യാപാരി വ്യവസായിസമിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. ഗോപാലൻ, സെക്രട്ടറി ടി.വി. ബാലൻ എന്നിവർ അവശ്യപ്പെട്ടു.
കാസർകോട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (കെ.വി.വി.ഇ.എസ്.) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
അക്രമം നടത്തിയവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരിഫ് അധികൃതരോട് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..