രാജപുരം : കെ.സി.വൈ.എൽ. രാജപുരം യൂണിറ്റ് കോട്ടയം അതിരൂപതാതല സെവൻസ് ഫ്ളഡ്‌ലിറ്റ് ഫുട്‌ബോൾ ടൂർണമെന്റ് നടത്തി. രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയ വികാരി ഫാ. ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ. യൂണിറ്റ് പ്രസിഡൻറ് റോബിൻ ഏറ്റിയേപ്പള്ളി അധ്യക്ഷനായി. കോട്ടയം രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 26 ടീമുകൾ പങ്കെടുത്തു. കെ.സി.വൈ.എൽ. മാലക്കല്ല് യൂണിറ്റ് ചാമ്പ്യൻമാരായി. ഉഴവൂരിനാണ് രണ്ടാം സ്ഥാനം.
ഷിനോജ് ചാക്കോ, ഷാരൂ സോജൻ, ഗോഡ്‌വിൻ പാലത്തനാടിയിൽ, മനോജ് പൂഴിക്കാലായിൽ, അനിൽ ഇലവുങ്കൽ, മരീസാ പുല്ലാഴി, അബിയ മരുതൂർ, ജ്യോതിസ് നാരമംഗലത്ത്, ജെസ്ബിൻ ആലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..