പെരിയയിൽ ഗുരുസമാധിമന്ദിര സമർപ്പണത്തിന്റെ ഭാഗമായി നടന്ന സന്ന്യാസി സംഗമത്തിൽ ആനന്ദാശ്രമം സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുന്നു
പെരിയ : പെരിയയിലെ ആത്മീയാചാര്യനായിരുന്ന സ്വാമി സത്യജ്ഞാനാനന്ദ സരസ്വതിയുടെ രണ്ടാം സമാധി ദിനാചരണത്തിന്റെ ഭാഗമായി നിർമിച്ച ഗുരുസമാധി മന്ദിരം സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മഹാരാജ് നാടിന് സമർപ്പിച്ചു. തുടർന്ന് സന്ന്യാസസംഗമം നടന്നു.
വരാണസി, ഒഡിഷ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നെത്തിയ മുപ്പതിലധികം സന്യാസിമാർ സംഗമത്തിൽ പങ്കെടുത്തു. സ്വാമി മുക്താനന്ദ, വിദ്യാപ്രസന്ന, ചണ്ഡാലബാബ, വചനാനന്ദ സ്വാമി, വിദ്യാനന്ദ സരസ്വതി സ്വാമി, ശിവജ്ഞാനമയി സരസ്വതി, ടി.രാമകൃഷ്ണൻ നായർ, പ്രമോദ് പെരിയ, ടി.രാമകൃഷ്ണൻ, വിജയൻ മീങ്ങുന്നോൻ എന്നിവർ സംസാരിച്ചു.
പെരിയാക്കി ഗൗരീശങ്കര ക്ഷേത്രത്തിൽ സന്ന്യാസിമാർക്ക് സ്വീകരണം നൽകി. പെരിയ ഓംശ്രീ മഠത്തിലെ ചടങ്ങുകൾക്ക് സ്വാമി വിദ്യാനന്ദ സരസ്വതി കാർമികത്വം വഹിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..