രാജപുരം : ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠാ തിരുവപ്പന കളിയാട്ടം വെള്ളിയാഴ്ച തുടങ്ങും. രാത്രി ഏഴിന് കുറ്റി പൂജ. 20-ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21-ന് രാവിലെ ഏഴുമുതൽ പത്തുവരെ കലവറനിറയ്ക്കൽ. വൈകീട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി, കൈകൊട്ടിക്കളി, തിരുവാതിര, രാത്രി 8.30-ന് ഗാനമേള.
22-ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം, ആറുമുതൽ പ്രതിഷ്ഠാച്ചടങ്ങ്. ഒൻപതിന് പയംകുറ്റി, വൈകീട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ ചടങ്ങ്. 5.30 മുതൽ അന്തിവെള്ളാട്ടം, 10-ന് കളിക്കപ്പാട്ട്, വെള്ളകെട്ടൽ. 23-ന് രാവിലെ അഞ്ചിന് അന്തിതറ പുറപ്പാട്. വൈകീട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ. 6.30 മുതൽ ഊട്ടും വെള്ളാട്ടം, രാത്രി 9.30-ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 12 മണിക്ക് പൊട്ടൻതെയ്യം. 24-ന് രാവിലെ അഞ്ചുമുതൽ തിരുവപ്പനയും വെള്ളാട്ടവും.
11-ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകീട്ട് നാലിന് മുത്തപ്പനെ മലകയറ്റൽ ചടങ്ങും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ കെ. ബാലകൃഷ്ണൻ, കെ. ഗോപാലൻ വാഴവളപ്പ്, ടി.കെ. സത്യൻ, പി. പ്രവിൺകുമാർ, യു. ബിജു, എ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..