പെരിയയിലെ അടിപ്പാത: തകർന്ന മേൽപ്പാളിയുടെ പണി അവസാനഘട്ടത്തിൽ


1 min read
Read later
Print
Share

• പെരിയയിലെ അടിപ്പാതയുടെ മേൽപ്പാളി നിർമാണത്തിനായി കുത്ത് തൂണുകൾ സജ്ജമാക്കുന്നു

പെരിയ : ദേശീയപാതയിൽ പെരിയയിൽ നിർമാണത്തിനിടെ തകർന്നുവീണ അടിപ്പാതയുടെ മേൽപ്പാളി നിർമാണം അന്തിമഘട്ടത്തിലെത്തി. തകർച്ചയെ തുടർന്ന് അല്പകാലം പ്രവൃത്തി നിർത്തിയിരുന്നു. മേൽപ്പാളിയുടെ കോൺക്രീറ്റ് ജോലിക്കായി ഒരുക്കിയ തൂണുകളുടെ ബലക്ഷയമാണ് തകർച്ചയ്ക്ക് ഇടയാക്കിയതെന്നാണ്‌ സൂറത്ക്കലിലെ എൻ.ഐ.ടി. വിദഗ്ധസംഘം വിലയിരുത്തിയത്.

ഒക്ടോബർ 29-ന് പുലർച്ചെ 3.30-ഓടെയാണ് മേൽപ്പാളി തകർന്നുവീണത്. നിർമാണത്തിലെ പാളിച്ചകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെരിയയിലെ വ്യാപാരികളും സമരത്തിനിറങ്ങിയിരുന്നു. പിന്നീട് ജനപ്രതിനിധികളും പോലീസും വ്യാപാരികൾക്ക് നൽകിയ ഉറപ്പിന്മേലാണ് അവർ സമരത്തിൽനിന്ന്‌ പിൻതിരിഞ്ഞത്.

പണി തുടങ്ങുന്നതിനുമുൻപ്‌ തകർച്ചയിൽ ബലക്ഷയം സംഭവിച്ച കോൺക്രീറ്റ് നീക്കംചെയ്യുന്നതിനാണ് കരാർകമ്പനി മുൻഗണന നൽകിയത്. മാസങ്ങളായി നടക്കുന്ന പ്രവൃത്തി ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

മേൽപ്പാളി കോൺക്രീറ്റ് ചെയ്യുന്നതിന് ആവശ്യമായ ഒരുക്കമെല്ലാം പൂർത്തിയായി. മുകൾത്തട്ടിൽ ഇരുമ്പ് പാളി നിരത്തുന്ന പണി പുരോഗമിക്കുകയാണ്. അതിനുശേഷം കമ്പി കെട്ടി ഒരുക്കിയാണ് കോൺക്രീറ്റ് മിശ്രിതം നിറക്കുന്നത്. നിലവിൽ അടിപ്പാതയുടെ പടിഞ്ഞാറുഭാഗം മേൽപ്പാളി നിർമാണം പൂർത്തിയായിട്ടുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..