രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് എണ്ണപ്പാറ കുടുബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശിയ ഡെങ്കിപ്പനി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധസന്ദേശ റാലി, കൊതുക് ഉറവിട പരിശോധന, ലഘുലേഖ വിതരണം, ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിച്ചു. ഒരു മാസം നീളുന്ന ഡെങ്കിപ്പനി പ്രതിരോധ പ്രചാരണം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ദാമോദരൻ അധ്യക്ഷനായിരുന്നു. മെഡിക്കൽ ഓഫീസർ ഡോ. സി.ഫാത്തിമ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ.എസ്.ജയശ്രീ, പഞ്ചായത്തംഗം പി.ഗോപി, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ജിഷ, പഞ്ചായത്ത് ആരോഗ്യവിഭാഗം ഇൻസ്പെക്ടർ സുമിത്രൻ, രമണി എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..