പെരിയ : ആധുനിക ഇന്ത്യയുടെ ശില്പി രാജീവ് ഗാന്ധിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു. പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധിയുടെ വേർപാട് ഈ രാജ്യത്തിന് ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ശ്രമഫലമാണ് രാജ്യത്തിന്റെ ഇന്നത്തെ ഉയർച്ചയെന്നും അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ജനതയുടെ മനസ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചതെന്നും റിജിൽ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ അധ്യക്ഷനായിരുന്നു. ടി.രാമകൃഷ്ണൻ, ദാമോദരൻ പുല്ലൂർ, ഫസൽ മൂന്നാംകടവ്, രാകേഷ് പെരിയ, പ്രമോദ് കാലിയടുക്കം എന്നിവർ സംസാരിച്ചു.
നീലേശ്വരം : നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ബാബു മൂത്തല, സി.സുനിൽകുമാർ, ഇ.ഷജീർ, എറുവാട്ട് മോഹനൻ, എം.രാധാകൃഷ്ണൻ, എം.രാധാകൃഷ്ണൻ നായർ, എം.വി.ഭരതൻ, കെ.എം.ശ്രീജ എന്നിവർ സംസാരിച്ചു.
അജാനൂർ : അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തെക്കേപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണയോഗവും പുഷ്പാർച്ചനും നടന്നു.മണ്ഡലം പ്രസിഡന്റ് എക്കാൽ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ രവീന്ദ്രൻ കടപ്പുറം, ദിനേശൻ മൂലക്കണ്ടം, എക്കാൽ നാരായണൻ, ശ്രീനിവാസൻ മഡിയൻ, പി.പി. വേണു നായർ, കുഞ്ഞമ്പു വാഴവളപ്പിൽ, രാധാകൃഷ്ണൻ കാനത്തൂർ, കുഞ്ഞികൃഷ്ണൻ വെള്ളിക്കോത്ത്, വി.എം. അനൂപ് മാവുങ്കാൽ എന്നിവർ സംസാരിച്ചു.
തൃക്കരിപ്പൂർ : കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.വിജയൻ അധ്യക്ഷനായി.പി.കുഞ്ഞിക്കണ്ണൻ, പി.വി.കണ്ണൻ, കെ.ശ്രീധരൻ, ഇ.എം.ആനന്ദവല്ലി, കെ.പി.ദിനേശൻ, കെ.പദ്‌മനാഭൻ, കെ.ഗോപാലൻ, മുട്ടത്ത് രാജു, സി.രവി തുടങ്ങിയവർ സംസാരിച്ചു. കൊയോങ്കര മഹാത്മാ ആൻഡ് ജവാഹർ പുരുഷ സ്വയംസഹായ സംഘം രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ.വേണു അധ്യക്ഷനായിരുന്നു.
ഇളമ്പച്ചി രാജീവ്‌ജി സാംസ്കാരിക കേന്ദ്രം രാജീവ്‌ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് കെ.പി.ദിനേശൻ, കെ.എൻ.നാരായണൻ, എം.ഗോപിനാഥൻ, പി. ബാലകൃഷ്ണൻ നായർ, പി.വി.അജിത്കുമാർ, കെ.വി.പദ്മനാഭൻ, ടി.വി.കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ചെറുവത്തൂർ : മണ്ഡലം കോൺഗ്രസ് കമ്മറ്റി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഒ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വി. നാരായണൻ, ഡോ. കെ.വി. ശശിധരൻ, കെ. ബാലകൃഷ്ണൻ, ഇ.പി. കുഞ്ഞബ്ദുള്ള, ജയപ്രകാശ് മയ്യിച്ച, പി. രാജശേഖരൻ, എം. മുഹമ്മദ് അസ്ലം, കെ.വി. കരുണാകരൻ എന്നിവർ സംസാരിച്ചു.
പിലിക്കോട് : ഇന്ദിരാജി സ്മാരക മന്ദിരസമിതി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ച നടത്തി. അനുസ്മരണ യോഗത്തിൽ കെ.വി. ദാമോദരൻ അധ്യക്ഷനായി. എ.വി. കുഞ്ഞികൃഷ്ണൻ, പി. ബാലകൃഷ്ണൻ, പി.സി. ദാമോദരൻ, എ. കുഞ്ഞികൃഷ്ണൻ, എം. ദാമോദരൻ, രാഘവൻ കുളങ്ങര, വി.വി. രാജൻ, പി. രാമചന്ദ്രൻ അടിയോടി എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..