രാജപുരം : പനത്തടി പഞ്ചായത്ത് 2022-23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി-വിഷ്ണുമൂർത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നുകെടുത്തു. അഞ്ച് ലക്ഷം രൂപ അടങ്കൽ തുകയിൽ 140 മീറ്റർ നീളത്തിലാണ് റോഡ് നവീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ. വിൻസെന്റ് അധ്യക്ഷനായി. ലതാ അരവിന്ദൻ, സുപ്രിയാ ശിവദാസ്, കെ.ജെ. ജെയിംസ്, കെ.കെ. വേണുഗോപാൽ, രാധാ സുകുമാരൻ, വാർഡ് കൺവീനർ ബേബി കോച്ചേരിൽ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..