വാഹനപരിശോധനയ്ക്കിടെ എക്സൈസ് അധികൃതർ പിടിച്ചെടുത്ത മദ്യവും പ്രതിയും
കുമ്പള : വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന് എക്സൈസ് പിടിച്ചത് 302.4 ലിറ്റർ മദ്യം. ഇതുമായി ബന്ധപ്പെട്ട് മംഗൽപ്പാടി കുക്കാറിലെ ഉമ്മർ ഫാറൂഖ് (26) അറസ്റ്റിലായി.
കാസർകോട് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.എ. ശങ്കറിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ കാർ നിർത്താതെപോകുകയായിരുന്നു. സാഹസികമായി കാറിനെ പിന്തുടർന്ന എക്സൈസ് സംഘം കുണ്ടങ്കരടുക്കയിൽവെച്ച് വാഹനം കുറുകെയിട്ട് തടഞ്ഞുനിർത്തി. തുടർന്ന് കാറിൽ പരിശോധന നടത്തിയ അധികൃതർ വൻ മദ്യശേഖരം കണ്ടെത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..