രാജപുരം : കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളത്തിനും യു.പി., എൽ.പി. വിഭാഗങ്ങളിലും അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9747377099.
കാലിച്ചാനടുക്കം : ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
കുറ്റിക്കോൽ : കുറ്റിക്കോൽ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ്, ഗണിതം, നാച്ചുറൽ സയൻസ് എന്നിവയിൽ ഒന്നുവീതം ഒഴിവുകളുണ്ട്. അഭിമുഖം 31 -ന് രാവിലെ 10.30-ന്.
പെരിയ : പെരിയ ഗവ. എൽ.പി. സ്കൂളിൽ രണ്ട് എൽ.പി. സ്കൂൾ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11.30 -ന് സ്കൂളിൽ. ഫോൺ: 9645680095.
പുല്ലൂർ : പുല്ലൂർ ഗവ. യു. പി. സ്കൂളിൽ യു.പി.എസ്.ടി. ഒരു ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന് സ്ക്കൂൾ ഓഫീസിൽ.
ബോവിക്കാനം : ബോവിക്കാനം ബി.എ.ആർ.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, മലയാളം വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 11-ന്.
ബോവിക്കാനം : ബോവിക്കാനം എ.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. മൂന്ന് ഒഴിവുണ്ട്. 30-ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം.
തൃക്കരിപ്പൂർ : ഉദിന്നൂർ കടപ്പുറം ജി.എഫ്.യു.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30- ന് രണ്ടിന്.
പുത്തിഗെ : മുഗു ജി.ജെ.ബി. സ്കൂളിൽ അറബി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് 10.30-ന് സ്കൂൾ ഓഫീസിൽ.
ബാഡൂർ : ബാഡൂർ എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുമുണ്ട്. അഭിമുഖം 30-ന് 10.30-ന് സ്കൂൾ ഓഫീസിൽ.
പാണത്തൂർ : ഗവ. വെൽഫെയർ ഹൈസ്കൂളിൽ എച്ച്.എസ്.ടി. മലയാളം, ഹിന്ദി, ബയോളജി, കണക്ക് തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്.
പരപ്പ : എടത്തോട് ഗവ. യു.പി. സ്കൂളിൽ എൽ.പി. അറബിക്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളുണ്ട്. അഭിമുഖം 30-ന് 11.30-ന്.
മഞ്ചേശ്വരം : ജി.വി.എച്ച്.എസ്.എസ്. കുഞ്ചത്തൂരിൽ നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ തസ്തികയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (കൺസോളിഡേറ്റഡ് പേ), വൊക്കേഷണൽ ടീച്ചർ ഇൻ ഫീൽഡ് ടെക്നിഷ്യൻ കംപ്യൂട്ടിങ് പെരിഫറൽസ് (സീനിയർ) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 31-ന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9947196262, 9447407417.
ബേക്കൽ : പള്ളിക്കര ജി.എം.യു.പി. സ്കൂളിൽ എൽ.പി., യു.പി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11.30-ന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..