ചെറുപനത്തടി സെയ്ന്റ് മേരീസ് കോളേജ്
രാജപുരം : വിദ്യയുടെ അറിവ് പകർന്ന് മികവിന്റെ കേന്ദ്രമായി മലയോരത്തിന്റെ സ്വന്തം കലാലയം. ഈ വർഷവും യു.ജി. പരീക്ഷയിൽ ചെറുപനത്തടി സെയ്ന്റ് മേരീസ് കോളേജ് വിദ്യാർഥികൾ നേടിയത് മികച്ച വിജയം.
സി.എഫ്.ഐ.സി. സഭയുടെ നേതൃത്വത്തിൽ 2018-ലാണ് കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ ചെറുപനത്തടിയിൽ കോളേജ് സ്ഥാപിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് മികവിന്റെ കേന്ദ്രമാകാൻ കോളേജിന് സാധിച്ചതായി മാനേജ്‌മെന്റ് പറഞ്ഞു.
ബി.കോം. ഫിനാൻസ്, ബി.കോം. കോഓപ്പറേഷൻ, ബി.എ. ഇംഗ്ലീഷ്, ബി.എസ്‌സി. മാത്തമാറ്റിക്സ്, എം.കോം. ഫിനാൻസ് എന്നിവയാണ് കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ളത്. കൂടാതെ, കംപ്യൂട്ടർ കോഴ്‌സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സേർച്ച്, എൻജിൻ ഒപ്റ്റിമേഷൻ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ എത്തിക്കൽ ഹാക്കിങ് ആൻഡ് സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ എന്നിവ പഠിക്കാനും കോളേജിൽ സൗകര്യമുണ്ട്. ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി. പഠനസൗകര്യവും മികവുറ്റ കംപ്യൂട്ടർ ലാബും ലൈബ്രറിയും വിദ്യാർഥികൾക്കായി മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്. ഫാ. ജോസ് മാത്യു പാറയിൽ ഡയറക്ടറും സിസ്റ്റർ ജീവ പ്രിൻസിപ്പലുമായി പ്രവർത്തിക്കുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..