കാഞ്ഞങ്ങാട് : റേഷൻകാർഡിനുള്ള അപേക്ഷയുമായെത്തിയതാണ് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിനടുത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കെ.പി. ചിത്ര. ഒപ്പം മകൻ ഒൻപതാം തരത്തിൽ പഠിക്കുന്ന ആർജവുമുണ്ടായിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മുന്നിലെത്തിയപ്പോൾ ആർജവ് പറഞ്ഞു, ‘സ്കൂൾ റോഡിലെ അരിക് നന്നാക്കണം. എന്നാലെ സുഖമായി നടക്കാനാകൂ..’ ഏത് റോഡെന്ന് മന്ത്രി. ദുർഗ സ്കൂൾ റോഡെന്ന് ആർജവിന്റെ മറുപടി. ഉടൻ കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറിയെ വിളിച്ച് വേണ്ടത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അടുത്തപദ്ധതിയിൽ ഈ റോഡിന്റെ അരിക് നന്നാക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി ഉൾപ്പെടുത്താമെന്ന് സെക്രട്ടറി പറഞ്ഞു. ആരോഗ്യവകുപ്പിൽ ടെക്‌നീഷ്യനായ പിതാവ് മോഹൻദാസിനെ കോഴിക്കോട്ടുനിന്ന് കാഞ്ഞങ്ങാട്ടേക്കു മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകി. റേഷൻകാർഡിന്റെ പ്രശ്നവും പരിഹരിച്ചു. കാലിന് സ്വാധീനക്കുറവുണ്ട് ആർജവിന്. റോഡരികിലൂടെ നടക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസമാണ് അവൻ മന്ത്രിയോട് പറഞ്ഞത്. മന്ത്രിക്കുമുന്നിൽ കവിതചൊല്ലിയാണ് ആർജവ് മടങ്ങിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..