ചെമ്മനാട് : കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ബൈക്കും കാറും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനു പരിക്ക്. കുഡ്‌ലു പായിച്ചാൽ സ്വദേശി കെ.സമീഷ് (26) നാണ് പരിക്കേറ്റത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിലാണ് അപകടത്തിൽ പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിൽ ചെമ്മനാട് ഇടറോഡിൽ നിന്നും കയറിയ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ സമീഷിനെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..