കുതിപ്പും കിതപ്പും പറഞ്ഞ് കായികതാരങ്ങൾ; ചോദ്യങ്ങളുമായി വിദ്യാർഥികൾ


1 min read
Read later
Print
Share

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുമായുള്ള സംവാദത്തിൽ അന്തർ ദേശീയ വനിതാ ബോക്സിങ് താരം കെ.സി. ലേഖ സംസാരിക്കുന്നു

കാഞ്ഞങ്ങാട് : 'കോവിഡിനുശേഷം കേരളത്തിലെ കായിക മേഖല താഴോട്ട് കുതിക്കുകയാണെന്ന് അന്തർദേശീയ ബോക്‌സിങ് പരിശീലകൻ ഡി. ചന്ദ്രലാൽ. ന്യൂഡൽഹിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തോട് സർക്കാർ കാണിക്കുന്ന അവഗണന വേദനാജനകമാണെന്ന് അന്തർ ദേശീയ വനിതാ ബോക്‌സിങ് താരം കെ.സി. ലേഖ. രണ്ട്‌ പതിറ്റാണ്ടിനപ്പുറം ഇന്ത്യ ലോകകപ്പ് ഫുട്‌ബോളിൽ മത്സരിക്കുന്ന ടീമാകുമെന്ന് ഇന്ത്യൻ ഫുട്‌ബോൾ മുൻ ക്യാപ്റ്റൻ കെ.വി. ധനേഷ്. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി അന്തർ ദേശീയ കായികതാരങ്ങളും പരിശീലകരും സംവദിച്ചത് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലാണ്.

സ്കൂളിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ‘ദി സ്പോർട്‌സ് ലജന്റ്‌സ്’ പരിപാടി നടത്തിയത്. തളിപ്പറമ്പ് പെരുമ്പടവിൽനിന്ന്‌ അന്തർദേശീയ തലത്തിലേക്കുയർന്ന ലേഖയുടെ മറുപടിയിൽ പഠിച്ചതും വളർന്നതും കായികരംഗത്തുണ്ടായ അനുഭവങ്ങളും നിറഞ്ഞു. അച്ചടക്കവും കഠിനധ്വാനവുമുണ്ടെങ്കിൽ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന്‌ പറഞ്ഞാണ് ചന്ദ്രലാൽ തുടങ്ങിയത്.

കടന്നുവന്ന വഴികൾ, കയ്‌പ്പേറിയ അനുഭവങ്ങൾ വിവരിച്ച് ഫുട്‌ബോൾ താരം ധനേഷും വോളിബോൾ താരം പി.വി. സുനിൽകുമാറും കബഡി പരിശീലകൻ ഇ. ഭാസ്‌രനും കുട്ടികളുമായി സംവദിച്ചു. അന്താരാഷ്ട്ര വോളിബോൾ റഫറി ടി.വി. അരുണാചലം മോഡറേറ്ററായിരുന്നു.

പ്രിൻസിപ്പൽ വി.വി. അനിത അധ്യക്ഷയായി. സന്തോഷ് ട്രോഫി മുൻ താരം കെ. മധുസൂദനൻ, നർക്കോട്ടിക്ക് വിഭാഗം ഡിവൈ.എസ്.പി. എം.എ.മാത്യു, സ്പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.പി. അശോകൻ, സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.പി. മോഹനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപി മുളവന്നൂർ, പ്രചാരണ കമ്മിറ്റി കൺവീനർ ജയൻ വെള്ളിക്കോത്ത്, സ്‌കൂൾ സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ കെ.വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..