ഉദുമ : ആൾ മാറി ഫോൺ വിളിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥനേയും ഭാര്യയേയും വീട്ടിൽ കയറി വെട്ടി എന്ന് പരാതി.
പള്ളിക്കര കിഴക്കേക്കര കുണ്ടു വളപ്പിൽ ജാനകി(5I), ഭർത്താവ് ചന്ദ്രശേഖരൻ (60) എന്നിവരാണ് വെട്ടേറ്റു ചികിത്സയിലുള്ളത്.
സംഭവത്തിൽ പൂച്ചക്കാട് കിഴക്കേക്കരയിലെ ബാബു (56) വിനെതിരെ ബേക്കൽ പോലീസ് കേസ് എടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആണ് അക്രമം നടന്നത്.
ബാബുവിന്റെ ഫോണിലേക്ക് രാമചന്ദ്രൻ ആൾ മാറി വിളിച്ചതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് വീട് കയറിയുള്ള അക്രമത്തിന് കാരണമെന്ന് ജാനകിയുടെ പരാതിയിലുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..