Caption
കാഞ്ഞങ്ങാട്: പടികയറിയെത്തുന്നവർക്ക് ഇരിക്കാനിടമില്ലെന്ന അവസ്ഥയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ജില്ലയുടേത്.
പത്താം ക്ലാസ് കഴിഞ്ഞ മുഴുവൻ പേരും കയറിയിരിക്കുന്നതിനു മുൻപേ പതിനൊന്നിന്റെ വാതിലടയും. പന്ത്രണ്ട് കഴിഞ്ഞ് ബിരുദത്തിനെത്തുന്നവരുടെ കാര്യം അതിനേക്കാൾ കഷ്ടം. 12,040 പേരാണ് ഇക്കുറി പന്ത്രണ്ടാം ക്ലാസ് കടന്നത്.
ജില്ലയിലെ കോളേജുകളിലെ ആകെ ബിരുദ സീറ്റ് 5452. മെഡിക്കൽ ബിരുദം മുതൽ കിഴിച്ചെടുക്കാൻ ഒത്തിരിയുണ്ട്. എത്ര കിഴിച്ചാലും പൊരുത്തപ്പെടാത്തത്രയും കുറവാണ് ഇവിടത്തെ ബിരുദ സീറ്റുകൾ. പ്ലസ്ടുവിന് ശേഷം ഉപരിപഠനാർഹരായവരുടെ എണ്ണത്തിന്റെ 50 ശതമാനം പോലും സീറ്റ് ബിരുദത്തിനില്ലാത്ത ദുരവസ്ഥ ഈ ജില്ലയ്ക്കു മാത്രമേ ഉണ്ടാകൂവെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
'സർക്കാരി'ൽ നിറഞ്ഞൊഴുകും 'സ്വാശ്രയ'ത്തിൽ പലതും കാലി
:അഞ്ച് സർക്കാർ കോളേജും മൂന്ന് എയ്ഡഡ് കോളേജും മൂന്ന് സർവകലാശാല കാമ്പസുമാണ് ജില്ലയിലുള്ളത്. മൂന്ന് ബി.എഡ്. സെന്റർ ഉൾപ്പെടെ 24 സ്വാശ്രയ കോളേജുകളും ജില്ലയിലുണ്ട്. സർക്കാർ കോളേജിലെയും എയ്ഡഡ് കോളേജിലേയും ബിരുദ സീറ്റുകളിൽ ഒന്നുപോലും ഒഴിവുണ്ടാകില്ല. എന്നാൽ സ്വാശ്രയ കോളേജുകളിൽ സീറ്റുകൾ പലതും ഒഴിഞ്ഞുകിടക്കും. ആവശ്യത്തിന് സീറ്റില്ലെന്നു പറയുകയും അതേ സമയം പല സീറ്റുകളും ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നതിനു കാരണം വിദ്യാർഥികൾക്ക് പ്രിയപ്പെട്ട കോഴ്‌സുകൾ ലഭ്യമാകാത്തതിനാലാണെന്നാണ് അധ്യാപകർ പറയുന്നത്. സ്വാശ്രയ കോളേജിൽ പഠിക്കാനുള്ള വൈമനസ്യവും സീറ്റുകൾ കാലിയാകാൻ കാരണമാണ്.
'പ്ലസ്ടു കഴിഞ്ഞു, ഇനി മംഗളൂരുവിലാണല്ലേ'
:പ്ലസ്ടു പരീക്ഷയിൽ വിജയിച്ച ജില്ലയിലെ കുട്ടികളുടെ രക്ഷിതാക്കൾ മിക്കവരും പറയുന്ന ഒരു വാചകമുണ്ട്.
'പ്ലസ്ടു കഴിഞ്ഞല്ലോ. ഇനി മംഗളൂരുവിലേക്കല്ലേ പോകുക'. ഈ വാക്കുകളിലറിയാം ഇനിയങ്ങോട്ടുള്ള പഠനം മംഗളൂരുവിലായിരിക്കുമെന്ന്. ജില്ലയിൽ സ്വാശ്രയ കോളേജുകളുണ്ടെങ്കിലും അവിടെയൊന്നും ചേർക്കാതെ മംഗളൂരുവിലേക്കാണ് പോകുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..