അമ്മ മാറി മകൾ പ്രഥമാധ്യാപിക


1 min read
Read later
Print
Share

മകളിൽനിന്ന് ചുമതലയേറ്റ അമ്മയുടെ മടക്കം സ്ഥാനം തിരികെ നൽകി

പ്രഥമാധ്യാപികയുടെ സ്ഥാനം അൽഫോൻസ മകൾ ദീപ്തിക്ക്‌ കൈമാറുന്നു

കാട്ടിപ്പാറ : രണ്ടുവർഷം മുൻപ് മകൾ കൈമാറിയ പ്രഥമാധ്യാപികസ്ഥാനം തിരികെ മകൾക്ക്‌ നൽകി അമ്മ സ്കൂളിന്റെ പടിയിറങ്ങി. ദേലംപാടി പഞ്ചായത്തിലെ കാട്ടിപ്പാറ ഗവ. എൽ.പി. സ്‌കൂളിലാണ് ബുധനാഴ്ച അപൂർവ സ്ഥാനക്കൈമാറ്റം നടന്നത്. കാട്ടിപ്പാറ സ്‌കൂളിലെ പ്രഥമാധ്യാപികയായ അൽഫോൻസ ഡൊമിനിക്കാണ് തന്റെ 33 വർഷത്തെ അധ്യാപകജീവിതത്തിൽനിന്ന് പടിയിറങ്ങുമ്പോൾ മകൾ എ.ആർ. ദീപ്തിക്ക്‌ 'ബാറ്റൺ' കൈമാറിയത്.

‘ജീവിക്കാൻ പഠിപ്പിച്ചത് അമ്മയായിരുന്നു. കുട്ടിക്കാലം മുതൽ അധ്യാപികയായി അമ്മയുണ്ടായിരുന്നു. ജോലിയിൽ കയറിയപ്പോൾ അമ്മ സഹപ്രവർത്തകയായി. രണ്ടുവർഷം മുൻപാണ് ഇരിയ ഗവ. എൽ.പി. സ്‌കൂളിൽനിന്ന് കാട്ടിപ്പാറ സ്‌കൂളിലേക്ക് പ്രഥമാധ്യാപികയായി അമ്മയുടെ വരവ്. അതുവരെ പ്രഥമാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന ഞാൻ അമ്മയ്ക്ക് സ്ഥാനം ഒഴിഞ്ഞുകൊടുത്തു. അമ്മ വിരമിച്ചപ്പോൾ വീണ്ടും ഈ ചുമതല എനിക്ക് ലഭിച്ചു. ഒരു മകൾക്ക് കിട്ടാവുന്ന അപൂർവ ഭാഗ്യം'-ദീപ്തി പറഞ്ഞു.

‘ജീവിതപങ്കാളിയും മുൻ അധ്യാപകനുമായ രാജീവിന്റെ മരണശേഷം പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും മക്കൾ മാത്രമായിരുന്നു ബലം. മകളുടെ അധ്യാപികയായി. അവളുടെ സഹപ്രവർത്തകയായി. പുതിയ അധ്യയനവർഷത്തിൽ ഞാനിരുന്ന കസേരയിൽ എന്റെ മകളിരിക്കും. സന്തോഷം’-അൽഫോൻസ പറയുന്നു. പോർക്കളം സ്വദേശിനിയാണ് അൽഫോൻസ. മകൻ: അമൽ കാലിക്കറ്റ് സർവകലാശാലയുടെ സഹകരണ സംഘം ജീവനക്കാരനാണ്. കുറ്റിക്കോലിലെ കെ. സുരേഷാണ് ദീപ്തിയുടെ ഭർത്താവ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..