ബന്തടുക്ക ടൗണിൽ റോഡ് നവീകരണം തടസ്സപ്പെട്ടയിടത്ത് ശനിയാഴ്ച ടാറിടുന്നു
ബന്തടുക്ക : ടൗണിൽ പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി ടാറിടാത്തയിടത്ത് ശനിയാഴ്ച ടാറിട്ടു.
കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) അനുവദിച്ച 70 ലക്ഷം രൂപ ചെലവിട്ടാണ് പണി നടത്തിയത്. 34.55 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ബന്തടുക്കയിൽ 500 മീറ്റർ ദൈർഘ്യത്തിലാണ് പണി തടസ്സപ്പെട്ടിരുന്നത്.
മൂന്നരവർഷം മുൻപാണ് റോഡ് നവീകരിക്കുന്നതിനായി വെട്ടിപ്പൊളിച്ചത്. ജെല്ലി നികത്തുകയും ചെയ്തു. പിന്നീട് പണി തടസ്സപ്പെടുകയായിരുന്നു. ടാറിടാത്തതിനാൽ ഇത്രയും കാലം ബുദ്ധിമുട്ടിലായിരുന്നു ജനങ്ങൾ.
വീതി കൂട്ടുമ്പോൾ റോഡരികിൽ തടസ്സമായുള്ള കെട്ടിട ഭാഗങ്ങൾ ഒരുവിഭാഗം ഉടമകൾ പൊളിച്ചുനീക്കാത്തതിനാൽ ആവശ്യത്തിന് ഭൂമി ലഭ്യമാകാത്തതായിരുന്നു പണി തടസ്സപ്പെടാൻ കാരണം. ഇനിയും കെട്ടിടങ്ങൾ പൊളിക്കാത്തതിനാൽ താത്കാലികമായി ഗതാഗതം സുഗമമാക്കുന്നതിനാണ് നിലവിൽ ടാറിട്ടത്. 15 തവണയാണ് പണി പുനരാരംഭിച്ചതും തടസ്സപ്പെട്ടുതും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..