ആയമ്പാറ ഗവ. യു.പി. സ്കൂളിന് അനുവദിച്ച ബസ് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്യുന്നു
പെരിയ :ആയമ്പാറ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ബസിനായി തുക അനുവദിക്കുകയായിരുന്നു. ബസ് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായനി കൃഷ്ണൻ, കെ. മധു, എം. ദിവാകരൻ, എം. നാരായണൻ, എം. മോഹനൻ, ശാലിനി സതീശൻ, കെ.എൻ. പുഷ്പ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മേപ്പാട്ട് ബ്രദേഴ്‌സ് ക്ലബിന്റെ 15-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വികസനത്തിന് നേതൃത്വമേകുന്ന പ്രഥമാധ്യാപകൻ എം. ദിവാകരനെ അനുമോദിച്ചു. ബി. രാജേഷ്, എം. കൃഷ്ണൻ, ടി. നിതിൻകുമാർ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..