കാഞ്ഞങ്ങാട് : സ്വകാര്യ ആസ്പത്രികളിലുൾപ്പെടെ താത്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാരെ സ്ഥിരപ്പെടുത്തണമെന്ന് ആംബുലൻസ് ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. ജില്ലാ പ്രസിഡൻറ് മണിമോഹൻ ഉദ്ഘാടനം ചെയ്തു. സുഭാഷ് കയ്യൂർ അധ്യക്ഷനായിരുന്നു. എം.കെ.വി.രാഘവൻ, വി.ഉണ്ണി നായർ, ദീപേഷ് പനത്തടി, കെ.സബിത്ത്, സുരേഷ് നീലേശ്വരം, സബിൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.നിധീഷ് (പ്രസി.), സുബിൻ കെ.ഭാസ്കരൻ (സെക്ര.), സബിൻ കാഞ്ഞങ്ങാട് (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..