ബേളൂർ താനത്തിങ്കൽ തെയ്യംകെട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ആലോചനായോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനംചെയ്യുന്നു
രാജപുരം : അട്ടേങ്ങാനം ബേളൂർ താനത്തിങ്കൽ ദേവസ്ഥാനത്ത് 2024-ൽ നടക്കുന്ന വയനാട്ട് കുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള ആലോചനായോഗം ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. ദേവസ്ഥാന സംരക്ഷണസമിതി പ്രസിഡന്റ് ബി.എം.തമ്പാൻ നായർ കൂത്തുവീട് അധ്യക്ഷനായിരുന്നു.
ഉത്തര മലബാർ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം പി.ഗോപി, ബാത്തൂർ കഴകം പ്രസിഡന്റ് ഇ.കെ.ഷാജി, സെക്രട്ടറി കെ.ബിജു, കെ.രാമചന്ദ്രൻ, ബേളൂർ ശിവക്ഷേത്ര പ്രസിഡന്റ് കെ. തമ്പാൻ നായർ, താനത്തിങ്കൽ തറവാട് പ്രസിഡന്റ് എം.കെ.മുരളീധരൻ, വെള്ളൂട ദുർഗാദേവി ക്ഷേത്ര പ്രസിഡന്റ് യു.നാരായണൻ നായർ, മാലൂർ തറവാട് പ്രസിഡന്റ് ബി.എം.ജയദേവൻ, ഉദയപുരം ദുർഗാഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ.ഗോപാലൻ വാഴവളപ്പ്, കെ.നാരായണൻ, ടി.ശാന്തകുമാരി എന്നിവർ സംസാരിച്ചു.
ആഘോഷക്കമ്മിറ്റി യോഗം സെപ്റ്റംബറിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..