പള്ളത്തിങ്കാൽ കവലമുതൽ പൊടിപ്പള്ളം ബസ് കാത്തിരിപ്പുകേന്ദ്രം വരെ ടാറിടുന്നു
പള്ളത്തിങ്കാൽ : തെക്കിൽ-ആലട്ടി (പൊയിനാച്ചി-മാണിമൂല) റോഡ് നവീകരണത്തിൽ തടസ്സപ്പെട്ട പള്ളത്തിങ്കാൽ കവല മുതൽ പൊടിപ്പള്ളം ബസ് കാത്തിരിപ്പുകേന്ദ്രം വരെ ഞായറാഴ്ച ടാറിട്ടു.
കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) സാമ്പത്തികസഹായത്താലാണിത്. ബന്തടുക്ക ടൗൺ, പുളിഞ്ചാൽ പാലത്തിന്റെ സമീപന റോഡ് എന്നിവിടങ്ങളിൽ ടാറിടുന്നതിനായി അനുവദിച്ച 70 ലക്ഷം രൂപയിൽനിന്നും പള്ളത്തിങ്കാലിലും ഉപയോഗപ്പെടുത്തുകയായിരുന്നു.
റോഡ് നവീകരണ പദ്ധതി മറ്റിടങ്ങളിൽ പൂർത്തിയായിട്ടും പള്ളത്തിങ്കാലിൽ അഞ്ച് വർഷമായി ടാറിടാതെ നിർത്തുകയായിരുന്നു. തടസ്സപ്പെട്ട 510 മീറ്റർ ദൈർഘ്യത്തിലാണ് ഞായറാഴ്ച ടാറിട്ടത്. ഇതിൽ കേവലം 50 മീറ്റർ ദൈർഘ്യത്തിലെ തർക്കമാണ് അന്ന് ഇത്രയും ദൂരം റോഡ് നവീകരണം നടക്കാതായത്.
ഇപ്പോൾ വീതി വർധിപ്പിക്കാതെ ഗതാഗതം സുഗമമാക്കാൻ റോഡ് പുനർ ടാറിങ് നടത്തുകയായിരുന്നു. നിലവിലെ റോഡിന്റെ ഘടന മാറ്റണമെന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് പണി തടസ്സപ്പെടുത്തിയത്.
നവീകരിക്കുമ്പോൾ റോഡ് വീതി വർധിപ്പിക്കാൻ ബി.ജെ.പി. ഓഫീസ് കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തുകൂടി വീതിയെടുക്കാതെ പകരം ഓഫീസിന്റെ മുൻപിൽ റോഡിന്റെ മറുവശത്ത് സർക്കാർ സ്ഥലത്തുകൂടി വീതിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിൽ നിവേദനം നൽകിയതിനാലായിരുന്നു. ഇതാണ് നവീകരണം തടസ്സപ്പെടുത്തിയത്.
പ്രാദേശിക കമ്മിറ്റിക്ക് തടസ്സം പരിഹരിക്കാനാകാത്തതിനാൽ കിഫ്ബി നിർദേശപ്രകാരം 2021 മേയ് 31-ന് പദ്ധതി കാലാവധി അവസാനിപ്പിക്കുകയായിരുന്നു.തർക്കം നീങ്ങിയില്ല


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..