ടാറിങ് പൂർത്തിയാക്കിയ പുലിക്കുന്ന്-കാസർകോട് പഴയ ബസ് സ്റ്റാൻഡ് റോഡ്
കാസർകോട് : പൊടിപാറി വിദ്യാർഥികൾക്കും യാത്രക്കാർക്കും ദുരിതം തീർത്തിരുന്ന റോഡ് ടാറിങ് നടത്തി ശരിയാക്കി. കാസർകോട് ജി.എച്ച്.എസ്.എസ്. പ്രവേശന കവാടത്തിന് സമീപത്തെ പുലിക്കുന്ന്-കാസർകോട് പഴയ ബസ് സ്റ്റാൻഡ് റോഡാണ് ടാർ ചെയ്ത് യാത്ര ദുരിതം പരിഹരിച്ചത്.
പഴയ ബസ് സ്റ്റാൻഡിൽനിന്ന് പുലിക്കുന്നിലെ സർക്കാർ അതിഥിമന്ദിരം, വിശ്രമമന്ദിരം, പൊതുമരാമത്ത് വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്.
ഒരു മാസം മുൻപ് തുടങ്ങിയ റോഡ് നവീകരണം നീളുന്നത് കാരണം സമീപത്തെ വ്യാപാരികൾക്കും സ്‌കൂൾ തുറന്നതോടെ വിദ്യാർഥികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് സംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 60 മീറ്റർ നീളമുള്ള റോഡ് കിളച്ച് ടാറിങ്ങിനായി കരിങ്കൽ ചീളുകൾ പാകിയ നിലയിൽ ഒരു മാസത്തോളം കിടന്നിരുന്നു. ഇതാണ് യാത്രക്കാർക്ക് ദുരിതമായത്.
കാലവർഷം എത്തുന്നതിന് മുൻപ് റോഡിന്റെ പണി പൂർത്തിയാക്കാൻ സാധിച്ചത് ഏറെ ആശ്വാസമാണ്.
ബിറ്റുമിനോസ് മെക്കാഡം ആൻഡ് ബിറ്റുമിനോസ് കോൺക്രീറ്റ് (ബി.എം.ബി.സി.) ടാറിങ്ങാണ് ഈ റോഡിൽ ചെയ്തിരിക്കുന്നത്.
30 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..