വനം-വന്യജീവിവകുപ്പും എസ്.പി.സി.യും മാലോത്ത് കസബയിൽ നടത്തിയ മഴവെള്ള സംരക്ഷണ സന്ദേശയാത്ര
വെള്ളരിക്കുണ്ട് : വനം-വന്യജീവിവകുപ്പ് സാമൂഹികവനവത്കരണ വിഭാഗവും മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എസ്.പി.സി. യൂണിറ്റും ചേർന്ന് പരിസ്ഥിതിദിനം ആചരിച്ചു. പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലി. മഴവെള്ളസംരക്ഷണ സന്ദേശയാത്രനടത്തി.
എസ്.പി.സി. അംഗങ്ങൾ സ്വന്തം വീട്ടുവളപ്പിലും സ്‌കൂൾപരിസരത്തെ കൃഷിയിടങ്ങളിലും മഴക്കുഴികൾ നിർമിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
സനോജ് മാത്യു, എം.കെ. പ്രസാദ്, വി.എൻ. പ്രശാന്ത്, പി.ജി. ജോജിത, വൈ.എസ്. സുഭാഷ്, ജോബി ജോസ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..