ബ്രിജ്ഭൂഷണിന്റെ കോലത്തിൽ പഞ്ച് ചെയ്ത് എ.ഐ.വൈ.എഫ്. നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത് ഉദ്ഘാടനംചെയ്യുന്നു
ചെറുവത്തൂർ : ലൈംഗികാരോപണ വിധേയനായ ബി.ജെ.പി. എം.പി.യും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റുചെയ്ത് വിചാരണയ്ക്ക് വിധേയനാക്കണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു.
ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചെറുവത്തൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബ്രിജ്ഭൂഷണിന്റെ കോലത്തിൽ പഞ്ച് ചെയ്തു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ധനീഷ് ബിരിക്കുളം, രാകേഷ് രാവണീശ്വരം, വിഷ്ണു കോട്ടക്കുന്ന്, കെ.വി.ദിലീഷ് ഉദിനൂർ, നസീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..