• എടച്ചാക്കെയിൽ ആരംഭിച്ച അക്ഷയ ഇ-കേന്ദ്രം പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്യുന്നു
പടന്ന : എടച്ചാക്കെയിൽ ആരംഭിച്ച അക്ഷയകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ലത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ബുഷ്റ വൃക്ഷത്തൈകൾ വിതരണം ചെയ്തു
അനുമോദിച്ചു
തൃക്കരിപ്പൂർ : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ എൽ.ജെ.ഡി. മേനോക്ക് യൂണിറ്റ് അനുമോദിച്ചു. എൽ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി വി.കെ. ചന്ദ്രൻ ഉപഹാരം നൽകി. എം.കെ. അനീഷ് അധ്യക്ഷനായി. കെ. പവിത്രൻ, വി.വി. കൃഷ്ണൻ മേനോക്ക്, കെ. ഭാസ്കരൻ, രതീഷ് കൊട്ടാരത്തിൽ, സി. കൃപേഷ്, വി.പി.പി. നിയാസ് എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ : എസ്.എസ്.എൽ.സി., പ്ലസ്ടു, ബിരുദപരീക്ഷകളിൽ മികച്ച വിജയം നേടിയവരെ പുതിയകണ്ടം മഹാത്മാ ക്ലബ് അനുമോദിച്ചു. പ്രദേശത്തെ വികസന പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള പി.പി. നാരായണനെ ആദരിച്ചു. പി.വി. കൃഷ്ണൻ അധ്യക്ഷനായി.
പി.എം. രമേശൻ, പി.എം. കൃപലാനി, പി.എം. രാജൻ ഗുരുക്കൾ, പി.വി. രവി, കെ.പി. ബാലകൃഷ്ണൻ, കെ നാരായണൻ ഗുരുക്കൾ, കെ.വി. ഭാസ്കരൻ, പി.എം. ശ്രീദേവി എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..