അംഗത്വം പുതുക്കാം


2 min read
Read later
Print
Share

കാസർകോട് : കെട്ടിടനിർമാണ തൊഴിലാളി ക്ഷേമബോർഡിലെ അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി 30-വരെ നീട്ടിയതായി എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

പ്രൊമോട്ടർ നിയമനം

കാസർകോട് : ജില്ലയിൽ പട്ടികജാതി വികസനവകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർ ഒഴിവ്. പട്ടികജാതി വിഭാഗത്തിലെ പ്ലസ്ടു തത്തുല്യ യോഗ്യതയുള്ള 18-നും 40-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാനതീയതി 20. ഫോൺ: 04994256162.

യുവ ഉത്സവ് നാളെ

കാസർകോട് : നെഹ്രു യുവകേന്ദ്രയുടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല യുവ ഉത്സവ് ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ കാസർകോട് ഗവ. കോളേജിൽ പെയിന്റിങ്, മൊബൈൽ ഫോട്ടോഗ്രഫി, കവിതാരചന എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി സംഘനൃത്തവുമുണ്ടാകും. ജില്ലയിലെ സ്ഥിരതാമസക്കാരായ 15-നും 29-നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും. വിജയികൾക്ക് സംസ്ഥാനതല യുവ ഉത്സവിലും പങ്കെടുക്കാം. ഫോൺ: 7736426247, 8136921959.

പി.എസ്.സി. അഭിമുഖം

കാസർകോട് : ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ-ഗണിതം (മലയാളം, കാറ്റഗറി നമ്പർ 383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾകളുടെ അഭിമുഖം 14, 15, 16 തീയതികളിൽ പി.എസ്.സി. ജില്ലാ ഓഫീസിൽ നടക്കും.

അധ്യാപക ഒഴിവ്‌

പെരുമ്പട്ട : പെരുമ്പട്ട സി.എച്ച്.എം.കെ.എസ്. ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), മലയാളം (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 16-ന് രാവിലെ 11-ന്.

ഉപ്പള : ഹേരൂർ മീപ്പിരി ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം, ഗണിതം, എൽ.പി.എസ്.ടി. മലയാളം അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്. ഫോൺ: 04998 262030.

ചെമ്മനാട് : ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ), കെമിസ്ട്രി, ഗണിതം അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്. ഫോൺ: 9447487137.

രാജപുരം : ഒടയംചാൽ നായ്ക്കയം ജി.ഡബ്ല്യു.എൽ.പി. സ്കൂളിൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 10.30-ന്.

രാജപുരം : കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

ഉദുമ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, സോഷ്യൽ സയൻസ്, കന്നഡ (കണക്ക്), കന്നഡ, അറബിക്, എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. യു.പി.എസ്.ടി. മലയാളം നാല്, യു.പി.എസ്.ടി. കന്നഡ രണ്ട്, ജൂനിയർ ഹിന്ദി-ഒന്ന് ഒഴിവുകളുമുണ്ട്. അഭിമുഖം 12-ന് രാവിലെ 10.30-ന്.

തൃക്കരിപ്പൂർ : വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, മാനേജർ കം റസിഡന്റ് ട്യൂട്ടർ (എച്ച്.എസ്.ടി.), സ്പെഷ്യൽ ടീച്ചർ മ്യൂസിക് തസ്തികകളിൽ ഒഴിവ്. അഭിമുഖം 16-ന് രാവിലെ 9.30-ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ. ഫോൺ: 04994 256162.

ഉപ്പള : ഹേരൂർ മീപ്പിരി ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഗണിതം (ജൂനിയർ) ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 9446959989.

മൊഗ്രാൽപുത്തൂർ : ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്. വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 19-ന് രാവിലെ 11-ന്. ഫോൺ: 9809794930, 9400006496.

അംഗഡിമൊഗർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗം സോഷ്യൽ സയൻസ് (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്. ഫോൺ: 9495178880.

തൃക്കരിപ്പൂർ : ഇളമ്പച്ചി ജി.സി.എസ്. ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതത്തിലും പ്രൈമറി വിഭാഗത്തിൽ എൽ.പി.എസ്.എ. അധ്യാപക ഒഴിവുളുണ്ട്. അഭിമുഖം 12 -ന് 11 മണിക്ക്.

ചീമേനി : ജി.എച്ച്.എസ്. കൂളിയാടിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, കണക്ക്, അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് 10.30-ന്.

പുതുക്കൈ : ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 13-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..