എയിംസ്: കാസർകോടിനെ പരിഗണിക്കണം, അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് ദയാബായി


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സൂചനാസമരത്തിൽ ദയാബായി സംസാരിക്കുന്നു

തിരുവനന്തപുരം : എയിംസ് സ്ഥാപിക്കാനായി കേന്ദ്രത്തിനു നൽകിയ പട്ടികയിൽ കാസർകോട് ജില്ലയുടെ പേരുൾപ്പെടുത്തണമെന്നും എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനു പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കണമെന്നും സാമൂഹിക പ്രവർത്തക ദയാബായി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ഒക്ടോബർ രണ്ടുമുതൽ മരണം വരെ നിരാഹാരസമരം തുടങ്ങുമെന്നും അവർ പറഞ്ഞു. ഹിരോഷിമാ ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സൂചനാസമരത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ശനിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല രാപകൽ നിരാഹാരസമരം ചില കാരണങ്ങളാൽ ഒക്ടോബർ രണ്ടിലേക്കു മാറ്റുകയാണ്. മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പിലായവർക്കും തദ്ദേശസ്ഥാപനങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവർത്തകനായ പി.എ.പൗരൻ ധർണ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കൺവീനർ കരീം ചൗക്കി, ഷാജിർകാൻ, പ്രീത, സുദേവ് പടിപ്പിൽ, ഫറീന കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: kasargode aiims dhaya bhai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..