കംപ്യൂട്ടർ സ്ഥാപനം നടത്തിയ ക്യാമ്പിൽ പങ്കെടുത്ത 30-ലേറെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ


1 min read
Read later
Print
Share

ഭക്ഷ്യവിഷബാധയേറ്റ് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടികൾ

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്, മാലോം, കൊന്നക്കാട്, നർക്കിലക്കാട് ഭാഗങ്ങളിലെ മുപ്പതിലധികം സ്കൂൾ വിദ്യാർഥികളെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ടിലെ കംപ്യൂട്ടർ സ്ഥാപനം മേയ് 29-നും 30-നും 31-നും കൊന്നക്കാട്ട് നടത്തിയ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഛർദിയും വയറിളക്കവുമുണ്ടായത്. ഇരുപതിലധികം പേരെ വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

സെയ്ന്‍റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണിവർ. പ്രവേശനോത്സവത്തിന്റെ ഭാഗമായി അംസംബ്ലി നടന്നുകൊണ്ടിരിക്കെ, കുട്ടികൾക്ക് ശാരീരിക പ്രയാസമുണ്ടായതായി സ്കൂളധികൃതർ പറഞ്ഞു. ഉടൻ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

വെള്ളരിക്കുണ്ടിലെ സഹകരണ ആസ്പത്രിയിലും സ്വകാര്യ ആസ്പത്രിയിലും നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലും മാലോത്ത് സ്വകാര്യ ക്ലിനിക്കിലും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്‌. ബുധനാഴ്ച രാത്രിയിലും ചില കുട്ടികൾ ചികിത്സക്കെത്തിയിരുന്നു.

പ്ലസ് ടു, പത്താംതരം ക്ളാസുകളിലെ 198 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. മാർഗനിർദേശ ക്ലാസുകളുൾപ്പെടെയുള്ള പരിപാടികളുണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു.

ചികിത്സതേടിയവർക്ക് ഗുരുതരാവസ്ഥയില്ലെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർ ശാരീരിക പ്രയാസമനുഭവപ്പെട്ടാൽ ചികിത്സയ്ക്കെത്തണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. വി. ഷിനിൽ അറിയിച്ചു. സെയ്്ന്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി.

Content Highlights: more than 30 students hospitalized for food poisoning in kasargod

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..