.
പുല്ലൂർ : പാതിതളർന്ന ശരീരവുമായി ചക്രക്കസേരയിൽ ജീവിതം പുലർത്തുന്ന കിഴക്കേ വെള്ളിക്കാത്തെ നാരായണന് സഹായമെത്തി. പുതിയ ചക്രക്കസേര നൽകി നാരായണന്റെ കരംപിടിക്കാൻ സാമൂഹിക സുരക്ഷാമിഷൻ നടപടി കൈക്കൊണ്ടു. വെള്ളിയാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച നാരായണന്റെ സങ്കടങ്ങൾ ശ്രദ്ധയിൽപ്പെട്ട കളക്ടർ സ്വാഗത് ആർ.ഭണ്ഡാരിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി.
സാമൂഹിക സുരക്ഷാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജിഷോ ജെയിംസ് നാരായണന്റെ ജീവിതാവസ്ഥയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച ചെർക്കളയിൽ ആരോഗ്യ കുടുംബക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന ബ്ലോക്ക്തല ആരോഗ്യമേളയിൽ നാരായണന് ഫോൾഡബിൾ വീൽചെയറും ചെയർ വിത്ത് കമോഡും കൈമാറും. നാരായണനെയും ഭാര്യ ബേബിയെയും ആരോഗ്യമേളയിലേക്കെത്തിക്കാൻ ആരോഗ്യവകുപ്പ് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്തയെത്തുടർന്ന് ഒട്ടേറെ സംഘടനകളും വ്യക്തികളും സഹായവാഗ്ദാനം നടത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി ചെയർമാൻ സി.കുഞ്ഞാമദ് ഹാജിയും വീൽചെയർ നൽകാൻ തയ്യാറായി. എന്നാൽ സാമൂഹിക സുരക്ഷാമിഷൻ അത് ഏറ്റെടുത്തതിനാൽ നാരായണന്റെ തണലിൽ പഠനം നടത്തുന്ന ചെറുമകൻ ശിവപ്രസാദിന് പഠനസഹായം നൽകുമെന്ന് അറിയിച്ചു.
ശിവപ്രസാദിന്റെ അമ്മ സൗമ്യ നേരത്തേ മരിച്ചിരുന്നു. വെള്ളിക്കോത്ത് സ്കൂളിൽ എസ്.എസ്.എൽ.സി. പഠിക്കുന്ന ശിവപ്രസാദിനുള്ള പഠനച്ചെലവ് കണ്ടെത്തുന്നതും നാരായണന്റെ ലോട്ടറിവില്പന വഴിയാണ്.
പുതിയകണ്ടത്തെ റോഡരികിൽ മഴയും വെയിലുമേറ്റ് ചക്രക്കസേരയിലിരുന്ന് ലോട്ടറി വിൽക്കുന്ന നാരായണന് തണലൊരുക്കാൻ കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് സൗകര്യമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെരിയയിലെ സൂര്യ ഗണേശനും സാമ്പത്തികസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights: new wheelchair have been allotted to narayanan by collector


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..