ഇരുട്ട് നിറഞ്ഞ നാലാംനാൾ; മെഴുകുതിരിവെട്ടത്തിൽ പഞ്ചായത്ത് ഓഫീസ്


• തുടർച്ചയായ വൈദ്യുതിമുടക്കം മൂലം മെഴുകുതിരിവെട്ടത്തിൽ ജോലിചെയ്യുന്ന ഉദുമ പഞ്ചായത്ത്‌ ഓഫീസിലെ ജീവനക്കാർ

പാലക്കുന്ന് : തുടർച്ചയായ കാറ്റും മഴയും ഉദുമ, പാലക്കുന്ന് പ്രദേശങ്ങളെ നാല് നാൾ ഇരുട്ടിലാക്കി. മഴക്കാലമായാൽ വൈദ്യുതിമുടക്കം പതിവാണെങ്കിലും ഇത്രമാത്രം ദുർഗതി മുൻപുണ്ടായിട്ടില്ലെന്ന് വൈദ്യുതി ഉപഭോക്താക്കൾ പറയുന്നു. വാടകയ്ക്ക് ജനറേറ്റർ സംഘടിപ്പിച്ചാണ് പല ഓഫീസുകളും പ്രവർത്തിപ്പിക്കുന്നത്. ചൊവ്വാഴ്ചയടക്കമുള്ള ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചത് മെഴുകുതിരിവെട്ടത്തിലായിരുന്നു. തുടർച്ചയായ വൈദ്യുതിമുടക്കം മൂലം മിക്ക സ്ഥാപനങ്ങളുടെയും ഇൻവെർട്ടറുകൾ പ്രവർത്തിക്കാതായി. വൈദ്യുതിത്തകരാർ അന്വേഷിക്കാൻ ഓഫീസിൽ വിളിച്ചാൽ മറുപടി കിട്ടുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്.

വൈദ്യുതിമുടക്കം കച്ചവടത്തെ ബാധിക്കുന്നുവെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് എം.എസ്.ജംഷീദും ഉദുമ യൂണിറ്റ് പ്രസിഡന്റ് എ.വി. ഹരിഹരസുതനും പറഞ്ഞു. സംഘടന കെ.എസ്‌.ഇ.ബി. സെക്‌ഷൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് പരാതിയും നൽകി. ഉദുമ ഗ്രാമപ്പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഏറെ കാത്തിരിപ്പിനുശേഷം വെറുംകൈയോടെ മടങ്ങേണ്ടിവരുന്നു.

Content Highlights: palakkunnu panchayat office

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..