അശ്വിനി ബെങ്കേര
മംഗളൂരു : പുതുതായി വാങ്ങിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ് ആഘോഷിച്ച് മൂന്നാംനാൾ യുവതി ആ വീട്ടുമുറിയിൽ ആത്മഹത്യ ചെയ്തു. മംഗളൂരു കുംപള ചിത്രാഞ്ജലി നഗറിലാണ് സംഭവം. വിദേശത്ത് ജോലിചെയ്തുവരികയായിരുന്ന ഫറങ്കിപേട്ട് സ്വദേശി അശ്വിനി ബെങ്കേര (25) യാണ് ഫാനിൽ തൂങ്ങിമരിച്ചത്.
രണ്ടുമാസം മുൻപാണ് ഇവർ സ്വന്തം പേരിൽ വീട് വിലയ്ക്കുവാങ്ങിയത്. ജൂൺ അഞ്ചിന് ഗൃപ്രവേശവും നടത്തി. വ്യാഴാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തയത്. 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. വീട് നൽകിയവരും ബാങ്കുകാരുംതന്നെ വഞ്ചിച്ചതായി കുറിപ്പിൽ പരാമർശിക്കുന്നതായി ഉള്ളാൾ പോലീസ് പറഞ്ഞു. തന്റെ ഐ ഫോൺ ആൺസുഹൃത്തിന് നൽകണമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമ്മയ്ക്കും സഹോദരിയുടെ രണ്ടുമക്കൾക്കുമൊപ്പമാണ് അശ്വിനി താമസിക്കുന്നത്. ബുധനാഴ്ച രാത്രി അശ്വിനി സുഹൃത്തിനോട് ഫോണിൽ സംസാരിച്ചിരുന്നു. രാവിലെ അശ്വിനിയെ അന്വേഷിച്ച് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറക്കാത്ത കാര്യം വീട്ടുകാരും ശ്രദ്ധിച്ചത്. ഉള്ളാൾ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: suicide, kasargode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..