• കാസർകോട് എം.ജി. റോഡിൽ മരം വാനിനും സ്കൂട്ടറിനും മുകളിൽ വീണ നിലയിൽ, •കാസർകോട് എം.ജി. റോഡിൽ വീണ വലിയ മരക്കൊമ്പ് അഗ്നി രക്ഷാസേന മുറിച്ച് മാറ്റുന്നു, • എം.ജി. റോഡിൽ മരം ബൈക്കിന് മുകളിൽ വീണുണ്ടായ അപകടത്തിൽപ്പെട്ട കൃഷ്ണ
കാസർകോട്: എം.ജി. റോഡിൽ ബൈക്ക് യാത്രക്കാരന്റെ മുകളിലേക്ക് ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പൈവളിഗെ സ്വദേശി കൃഷ്ണയുടെ മുകളിലേക്കാണ് മഴയത്ത് മരച്ചില്ല വീണത്. തലനാരിഴയ്ക്കാണ് അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പഴയ പ്രസ്ക്ലബ്ബ് ജങ്ഷനിൽ വൈകീട്ട് 5.05-നായിരുന്നു സംഭവം.
ചില്ലകളാണ് ബൈക്ക് യാത്രക്കാരന്റെ ഹൈൽമറ്റിലേക്ക്പതിച്ചത്. നിലത്ത് വീണെങ്കിലും ഹെൽമറ്റും മഴക്കോട്ടും ധരിച്ചതിനാൽ പരിക്കേറ്റില്ല. മരത്തിന് സമീപം നിർത്തിട്ട രണ്ട് ബൈക്കിനും വാനിനും ചെറിയ കേടുപാട് പറ്റി.
മരം റോഡിലേക്ക് വീണതോടെ പ്രസ് ക്ലബ്ബ് ജങ്ഷനിൽനിന്ന് പുതിയ ബസ്സ്റ്റാൻഡ് ഭാഗത്തേക്കുള്ള ഗതാഗതം മുക്കാൽമണിക്കൂറോളം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നിര ചന്ദ്രഗിരി പാലത്തിനപ്പുറത്തേക്ക് നീണ്ടു. ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ വഴിയിൽ കുടുങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..