സ്കൂളിന് മുന്നിൽ മാലിന്യം തള്ളി; പരാതിയെത്തുടർന്ന് നീക്കി


1 min read
Read later
Print
Share

• അടുക്കത്ത്‌ബയൽ സ്കൂളിന് മുന്നിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം

കാസർകോട് : അടുക്കത്ത്ബയൽ ഗവ. യു.പി. സ്കൂളിന് മുന്നിൽ ദേശീയപാതയോരത്ത് മാലിന്യം തള്ളിയനിലയിൽ. ശനിയാഴ്ച രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്.

മാലിന്യക്കൂമ്പാരത്തിന്റെ ഒരു ഭാഗത്ത് തീപടർന്നനിലയിലായിരുന്നു. സ്കൂൾപരിസരത്ത് പുക നിറഞ്ഞതിനെത്തുടർന്ന് സ്കൂൾ അധികൃതർ വെള്ളമൊഴിച്ച് അണച്ചു.

പരിസരത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോൾ പുലർച്ചെ മൂന്നുമണിക്കെത്തിയ ലോറിയിൽനിന്ന് മാലിന്യം തള്ളുന്നതായി കാണാമെന്നും എന്നാൽ, ലോറിനമ്പർ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

മണ്ണിൽ പുതഞ്ഞുകിടന്ന പ്ലാസ്റ്റിക് മാലിന്യമാണ് സ്കൂളിനുമുന്നിൽ തള്ളിയത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ സ്ഥലത്താണ് മാലിന്യം തള്ളിയതെന്നും അധികൃതർ അറിയിച്ചു.സ്കൂൾ അധികൃതരുടെ പരാതിയിൽ‍ നഗരസഭാധികൃതർ സ്ഥലത്തെത്തി ഉച്ചയോടെ മാലിന്യം പൂർണമായും നീക്കി.

Content Highlights: waste dumped in front of school have been removed

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..