കുറുമ്പി അമ്മ

കാഞ്ഞങ്ങാട്: കറ്റാടിയിലെ എം.കുറുമ്പി അമ്മ (85) അന്തരിച്ചു. ദീർഘകാലം ബളാൽ, കല്ലഞ്ചിറ പ്രദേശങ്ങളിൽ മീൻവില്പന നടത്തിയിരുന്നു. ഭർത്താവ്: പരേതനായ മാണിക്കോത്ത് കുഞ്ഞിരാമൻ വെളിച്ചപ്പാടൻ. മക്കൾ: ശ്യാമള, മനോഹരൻ (പെയിന്റിങ് തൊഴിലാളി), കാർത്തികേയൻ, സുധീർ ബാബു (ഇരുവരും ഓട്ടോഡ്രൈവർമാർ). മരുമക്കൾ: ഭാസ്കരൻ (കുഞ്ഞിമംഗലം), ഷീന (വെള്ളിക്കോത്ത് ഗവ. ആയൂർവേദ ഡിസ്പൻസറി ജീവനക്കാരി), ശ്രീജ, ഗിരിജ (ചേറ്റുകുണ്ട് കടപ്പുറം). സഹോദരങ്ങൾ: കല്യാണി (ചെറുവത്തൂർ), പരേതരായ ബാലൻ, മാധവി.

5 hr ago


ശാന്ത

ബന്തടുക്ക: വെടിക്കണ്ടം ശ്രീനിലയത്തിൽ ശാന്ത (61) അന്തരിച്ചു. ഭർത്താവ്: കരുണാകരൻ. മക്കൾ: എം.പി.ശ്രീജിത്ത് (സി.പി.എം. ബന്തടുക്ക ലോക്കൽ സെക്രട്ടറി), ഷിജിന, ഷിമ്മി. മരുമക്കൾ: ശാലിനി (പുങ്ങംചാൽ), വിനോദ് (അട്ടേങ്ങാനം), ശ്രീകുമാർ (സൈനികൻ). സഹോദരങ്ങൾ: സരോജിനി (പയ്യോളി), പരേതനായ ശശീന്ദ്രൻ.

5 hr ago


ഐ.ടി.ഐ. വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ബദിയഡുക്ക: അഗൽപാടി-മാർപ്പിനടുക്കയിലെ നിതിനി(18)നെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സീതാംഗോളി ഗവ. ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്. പിതാവ്‌: ജനാർദന. മാതാവ്‌: പ്രസന്ന. സഹോദരൻ: ജിതിൻ.

5 hr ago


കല്യാണി അമ്മ

കാഞ്ഞങ്ങാട്: ബല്ലത്ത് നാരന്തട്ട കല്യാണി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കാര്യ കേളു നായർ. മക്കൾ: കാർത്യായനി, എൻ.ഗംഗാധരൻ (കേരള കൗമുദി ലേഖകൻ, കാഞ്ഞങ്ങാട്), എൻ.കുഞ്ഞിരാമൻ, എൻ.ശ്രീധരൻ (മുൻ അധ്യാപകൻ), എൻ. ഇന്ദിര (കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ). മരുമക്കൾ: കെ.തമ്പാൻ നായർ, എൻ.രാധ (മുൻ ജീവനക്കാരി, പെരിയ പോളിടെക്നിക് കോളേജ്), ലത, തുളസി, നാരായണൻ. സഹോദരങ്ങൾ: എൻ.ജാനകി അമ്മ (പരവനടുക്കം), പരേതരായ എൻ.രാമൻ നായർ (മുൻ പോലീസ്), എൻ.ഇച്ചിര അമ്മ, എൻ.കേളു നായർ, എൻ.കൃഷ്ണൻ നായർ, കെ.കോമൻ നായർ (മുൻ അധ്യാപകൻ).

5 hr ago


മുഹമ്മദ് കുഞ്ഞി

കാഞ്ഞങ്ങാട്: ആറങ്ങാടി പടിഞ്ഞാറ് മുഹമ്മദ് കുഞ്ഞി ഹാജി (65) അന്തരിച്ചു. കാഞ്ഞങ്ങാട് പാരീസ് കൂൾബാർ ഉടമയാണ്. ഭാര്യ: കുഞ്ഞാമിന മക്കൾ: ഷമീം, നവാസ്, റഫീഖ്, അനീസ്, സുമയ്യ, ഷബ്ന. മരുമക്കൾ: അസൈനാർ, തൊയ്യബ്, സലിന, ഷബ്ന, സ്വലുബ.

5 hr ago


രാമൻ

പെരിയ: മീങ്ങോത്തെ വേളാഴി രാമൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: എ.വി.നാരായണി, എ.വി.കുഞ്ഞിരാമൻ, രാധ, ബേബി, വിനോദ്‌കുമാർ, പരേതനായ രാജു. മരുമക്കൾ: കെ.ലത, മാധവൻ, കേളു, പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രുതി.

5 hr ago


പോളിടെക്നിക്ക് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

രാജപുരം: പെരിയ പോളിടെക്‌നിക്ക് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ എ.ഗോപിയുടെ മകൻ എം.അഭിനന്ദ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ ബന്ധുക്കൾ കാണുകയായിരുന്നു. തുടർന്ന് ജില്ലാ ആസ്പത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൂന്നുമാസം മുൻപാണ് പിതാവ് ഗോപി മരിച്ചത്. മാതാവ്: ശോഭ. സഹോദരി: അശ്വിനി.

5 hr ago


ത്രേസ്യാമ്മ

രാജപുരം: പൂടംകല്ലിലെ വാട്ടപ്പള്ളിയിൽ ത്രേസ്യാമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ വാട്ടപ്പള്ളിയിൽ ദേവസ്യ. മക്കൾ: എൽസി, മേഴ്‌സി, മിനി, പരേതനായ ജോസ്. മരുമക്കൾ: വത്സമ്മ ജോസ്, തോമസ് വരിക്കപ്ലാക്കൽ, മാത്യു ചെറുതോട്ടുപുറം, വർഗീസ് കുന്നേതറ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4.30-ന് പടിമരുത് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

5 hr ago


ഏലിക്കുട്ടി

രാജപുരം: അയറോട്ടെ ഏലിക്കുട്ടി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുശ്ശേരിക്കാലായിൽ ചുമ്മാർ. മക്കൾ: രാജു, എത്സമ്മ, ജോസ്, മാത്യു. മരുമക്കൾ: മിനി, സ്റ്റെല്ല, മേരി, പരേതനായ മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന് അയറോട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.

5 hr ago


നാരായണി

തൃക്കരിപ്പൂർ: മധുരംകൈയിലെ എ.നാരായണി (68) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ചെറിയമ്പു. മക്കൾ: ബാലാമണി, വനജ, സുരേശൻ, പ്രേമ. മരുമക്കൾ: കുമാരൻ (ഒളവറ), ബാലൻ (കാരയിൽ), വിജയൻ (കരിവെള്ളൂർ), ചിത്ര (തടിയൻകൊവ്വൽ). സഹോദരി: കുഞ്ഞിപ്പാറു (മധുരംകൈ).

5 hr ago