വിവാഹം

കാസർകോട് : അണങ്കൂർ നെൽക്കള റോഡ് കെ.എസ്. നിലയത്തിൽ രാഘവ പൂജാരിയുടെയും നവ്യയുടെയും മകൻ കെ. നവീൻകുമാറും കുമ്പള സൂരംബയൽ മഞ്ജുനാഥ നിലയത്തിൽ മോണപ്പ പൂജാരിയുടെ മകൾ കെ. ധന്യയും വിവാഹിതരായി.

May 26, 2023


വിവാഹം

കാഞ്ഞങ്ങാട് : നിട്ടടുക്കത്തെ എച്ച്.എൻ.രഘുനാഥന്റെയും എസ്.കെ.മീനാക്ഷിയുടെയും മകൻ ശരത് കുമാറും (ദുബായ്) ശിവമോഗയിലെ വാസുദേവ് മൂർത്തിയുടെയും എൻ.സുനിതയുടെയും മകൾ അർപ്പിത വാസുവും വിവാഹിതരായി.

May 25, 2023


വിവാഹം

കുഞ്ഞിമംഗലം : തെക്കുമ്പാട് പാലക്ക വളപ്പിൽ ഹൗസിൽ പി.വി.സോമന്റെയും കെ.വി.സനിതയുടെയും മകൻ പി.വി.സന്ദീപും ചെറുവത്തൂർ വെങ്ങാട്ട് കൊവ്വലിൽ ഹൗസിൽ കെ.മോഹനന്റെയും കെ.വി.പ്രീതയുടെയും മകൾ അപർണയും വിവാഹിതരായി.

May 25, 2023


വിവാഹം

മുന്നാട് : പള്ളത്തിങ്കാൽ മാളിയക്കാൽ ടി.നാരായണന്റെയും (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കർഷക യൂണിയൻ-ജേക്കബ്) ടി.ജനിതയുടെയും മകൻ പി.എൻ.നിജേഷ്‌കുമാറും ഹൊസങ്കടി ആനക്കല്ല് കുടുപ്പുൽത്തടുക്ക രാഘവ ബെൽച്ചാഡയുടെയും പദ്മിനിയുടെയും മകൾ മനീഷയും വിവാഹിതരായി.

May 24, 2023


വിവാഹം

ഉദിനൂർ : സെൻട്രൽ 'അപ്പൂസിൽ 'പി. അപ്പുക്കുട്ടന്റെയും പി.പി. അനിതയുടെയും മകൻ അശ്വിനും വടകര രയരങ്ങോത്ത് മഠത്തിൽ പരേതനായ രാജൻ നമ്പ്യാരുടെയും പ്രേമയുടെയും മകൾ ധനശ്രീയും വിവാഹിതരായി.പിലിക്കോട് : മല്ലക്കര ശ്രീരാഗത്തിലെ ടി.വി. ജനാർദനന്റെയും കെ.വി. ഭാനുമതിയുടെയും മകൻ ശ്രീരാഗും തളിപ്പറമ്പ് തൃച്ചംബരം കളത്തിൽ വീട്ടിൽ കെ. മധുവിന്റെയും പി. ഉഷയുടെയും മകൾ മാളവികയും വിവാഹിതരായി.

May 23, 2023


വിവാഹം

മധൂർ : കന്തല അനശ്വര ഭവനിൽ ഉല്ലാസ് വി. നായരുടെയും അംബികയുടെയും മകൾ ആതിരയും വയനാട് പടിഞ്ഞാറത്തറ വെള്ളയുണ്ടക്കൽ വീട്ടിൽ വി.എം.സദാനന്ദൻ നമ്പ്യാരുടെയും ഗീതയുടെയും മകൻ ദേവനന്ദനും വിവാഹിതരായി.

May 23, 2023


വിവാഹം

കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ കവ്വായിയിലെ കെ.ഗോപിയുടെയും എൻ.പ്രമീളയുടെയും മകൻ നിതിൻകുമാറും കരിവെള്ളൂർ ഓണക്കുന്ന് പാലത്തറ കിഴക്ക് തെങ്ങുംതറ വീട്ടിൽ ടി.രാഘവന്റെയും കെ.ഭാർഗവിയുടെയും മകൾ രാധികയും വിവാഹിതരായി.നീലേശ്വരം : ബങ്കളം മാന്തോട്ട് ഹൗസിലെ ഗോവിന്ദൻ പരിയാരത്തിന്റെയും (ഫോട്ടോഗ്രഫർ, രാഗം സ്റ്റുഡിയോ) വി.കെ. പുഷ്പലതയുടെയും മകൾ അമൃത പി. നായരും കാട്ടിപ്പൊയിയിൽ ചേടിക്കുണ്ടിലെ എറുവാട്ട് ഗംഗാധരന്റെയും കെ.വി. പുഷ്പലതയുടെയും മകൻ എം. അനുജിത്തും (കരസേന, ജമ്മു) വിവാഹിതരായി.ഇരിയ : തട്ടുമ്മലിലെ മണിനിവാസിൽ കെ.എം. മണികണ്ഠന്റെയും കെ. ഷീലാമണിയുടെയും മകൾ കെ.അമൃതയും കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ചെറക്കര വീട്ടിൽ സി. കേളു നായരുടെയും കെ.വി. ലക്ഷ്മിയുടെയും മകൻ കെ.വി. മുരളി കൃഷ്ണനും വിവാഹിതരായി.

May 22, 2023


വിവാഹം

മുന്നാട് : പെരിങ്ങാനം ശ്രീനന്ദനത്തിൽ ടി. ബാലകൃഷ്ണൻ നായരുടെയും കെ. നിർമലയുടെയും മകൾ ശ്രീഷ്മ ബി. നായരും പയ്യന്നൂർ മുത്തത്തി പ്രചികയിൽ ചുവാട്ട പടിഞ്ഞാറേക്കര ഗംഗാധര പൊതുവാളിന്റെയും പി.കെ. വിജയകുമാരിയുടെയും മകൻ ശ്രീവിൻ പൊതുവാളും വിവാഹിതരായി.

May 22, 2023


വിവാഹം

കാസർകോട് : ഗോവ സെയ്‌ന്റ് സേവ്യർ കോളേജ് പ്രൊഫസർ കാഞ്ഞങ്ങാട് മാവുങ്കാൽ വിശ്വകർമ ക്ഷേത്രത്തിന് സമീപം 'ശ്രീഹരി'യിൽ ഡോ. ബാലകൃഷ്ണൻ സി.നായരുടെയും (മാതൃഭൂമി ഗോവ ലേഖകൻ) വിജയലക്ഷ്മി ബി.നായരുടെയും മകൻ റോഷനും പുണെ ഇന്ദിരാശങ്കർ നഗരി രാഹുൽ റസിഡൻസിയിൽ ഡോ. സുഹാസ് രഘുനാഥറാവു ദേശ്‌മുഖിന്റെയും സ്നേഹ സുഹാസ് ദേശ്‌മുഖിന്റെയും മകൾ പൂർവയും വിവാഹിതരായി.പാലക്കുന്ന് : സീനിയർ ജേണലിസ്റ്റ്സ്‌ ഫോറം ജില്ലാ പ്രസിഡന്റും സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗവുമായ തിരുവക്കോളി 'പ്രാർഥന'യിൽ വി.വി. പ്രഭാകരന്റെയും കെ.പി. വത്സലകുമാരിയുടെയും മകൻ വിഷ്ണുവും (സിനിമാ-സീരിയൽ നടൻ) കാഞ്ഞങ്ങാട് കവ്വായി 'വൈഷ്ണവ'ത്തിൽ പരേതനായ എം.വി. ഭരതന്റെയും കെ. സരസ്വതിയുടെയും മകൾ ആതിരയും വിവാഹിതരായി.

May 18, 2023


വിവാഹം

മാലൂർ : ശിവപുരം സിൽനാസിൽ റിട്ട. മിലിട്ടിറി ഉദ്യോഗസ്ഥൻ ടി.പി.അബ്ദുൾ നസീറിന്റെയും എം.സറീനയുടെയും മകൾ ഡോ. സിൽന നസീറും മഞ്ചേശ്വരത്തെ പരേതനായ അബ്ദുള്ളയുടെയും ഷരീഫയുടെയും മകൻ ഡോ. മുഹമ്മദ് റഫീഖും വിവാഹിതരായി.

May 13, 2023


വിവാഹം

കോഴിക്കോട് : ചേവായൂർ കാവ് സ്റ്റോപ്പ് ‘നന്ദന’ത്തിൽ എം. നന്ദകുമാറിന്റെയും (സീനിയർ മാനേജർ, എം.ഡി. ഓഫീസ്, മാതൃഭൂമി, കോഴിക്കോട്) പ്രിയാ നന്ദന്റെയും (സെക്രട്ടറി, മാതൃഭൂമി പ്രസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോഴിക്കോട്) മകൾ സായി നമിതയും വയനാട് അഞ്ചുകുന്ന് കളത്തിങ്കൽ ഹൗസിൽ കെ.പി. പാർശ്വകുമാറിന്റെയും പി.ജെ. സുനിതയുടെയും മകൻ തേജസ് ജെയിനും വിവാഹിതരായി.

May 12, 2023


വിവാഹം

പെരിയ : പെരിയ ജവാഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ കെ.എം.വിജയകൃഷ്ണന്റെയും ശ്രീജയുടെയും മകൾ പൂർണിമയും ചെന്നൈ കൊളത്തൂർ അർജുൻനഗറിലെ പി.ആർ.സുബ്രഹ്മണ്യന്റെയും പ്രീതയുടെയും മകൻ പ്രണവും വിവാഹിതരായി.

May 12, 2023


വിവാഹം

തിരുവല്ല : ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ.യുടേയും ഡോ. അച്ചാമ്മ അലക്‌സിന്റെയും മകൾ അമ്മു മറിയം മാത്യുവും തിരുവല്ല തെങ്ങേലി വാലയിൽ ഷാജി ജോർജിന്റെയും സാറാമ്മ ഉമ്മന്റെയും മകൻ മിഥുൻ എസ്. ജോർജും വിവാഹിതരായി. ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.

May 09, 2023


വിവാഹം

പാലക്കുന്ന് : മലാംകുന്ന് ടി.ടി. റോഡ് ജാനകി നിലയത്തിൽ കെ. രാധാകൃഷ്ണന്റെയും ലീലാ രാധാകൃഷ്ണന്റെയും മകൻ ആശിഷും കൂത്തുപറമ്പ് ജിവ്യ നിവാസിൽ പി. മനോഹരന്റെയും പി. ദീജയുടെയും മകൾ ജിവ്യയും വിവാഹിതരായി.

May 06, 2023


വിവാഹം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ലയൺസ് ക്ലബ് പ്രസിഡന്റും പൊതുമരാമത്ത് മുൻ എൻജിനിയറുമായ കാഞ്ഞങ്ങാട് ദേവൻ റോഡ് ‘സൗപർണിക’യിൽ സി. കുഞ്ഞിരാമൻ നായരുടെയും പുല്ലായ്ക്കൊടി വീട്ടിൽ ലതാ കുഞ്ഞിരാമന്റെയും മകൻ അഭിലാഷും (സോഫ്റ്റ്‌വെയർ എൻജിനിയർ) നീലേശ്വരം പള്ളിക്കരയിലെ ‘ലക്ഷ്മികൃപ’യിൽ ഗോപീകൃഷ്ണൻ അടിയോടിയുടെയും പ്രേമലത മേലത്തിന്റെയും മകൾ രമ്യയും (ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥ, ബെംഗളൂരു) വിവാഹിതരായി.കാഞ്ഞങ്ങാട് : അതിയാമ്പൂർ എസ്.എസ്. ക്ഷേത്രത്തിന് സമീപം സൂരജിൽ കെ.വി. സുരേഷ്ബാബുവിന്റെയും എം. രാധയുടെയും മകൾ ശ്രീലക്ഷ്മിയും പയ്യന്നൂർ കോറോത്തെ അനിഡിൽ വീട്ടിൽ എ.കെ. സുരേഷ്ബാബുവിന്റെയും കെ. സജിതയുടെയും മകൻ സുജിത്തും വിവാഹിതരായി.

May 06, 2023


വിവാഹം

ബോവിക്കാനം : മുളിയാർ ബാവിക്കര 'സ്വാമികൃപ'യിൽ ഇ. പവിത്രസാഗറിന്റെയും കെ. സതീദേവിയുടെയും മകൻ വൈശാഖ് സാഗറും അമ്പലത്തറ മീങ്ങോത്ത് പുക്കളത്ത് കുഞ്ഞമ്പു നായരുടെയും പി. ഉമാദേവിയുടെയും മകൾ അഞ്ജുവും വിവാഹിതരായി.മടിക്കൈ : കൂലോം റോഡിലെ പരേതനായ പി.വി. കുമാരന്റെയും ലക്ഷ്മിയുടെയും മകൻ പി.വി. മഹേന്ദ്രകുമാറും മംഗളൂരു ബജ്പെ വിശ്വനാഥന്റെയും ലതയുടെയും മകൾ രഞ്ജിതയും വിവാഹിതരായി.

Apr 24, 2023


വിവാഹം

ഉളിക്കൽ : ഉളിക്കൽ ആനന്ദഭവനിൽ അഡ്വ. സജീവ് ജോസഫ് എം.എൽ.എ.യുടെയും ബ്യൂട്ടി സജീവിന്റെയും മകൾ സോനയും പുന്നാട് കളത്തിൽ ഹൗസിൽ കെ.ജെ. സുരേഷിന്റെയും സാലി സുരേഷിന്റെയും മകൻ വരുണും വിവാഹിതരായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി., എം.പി.മാരായ ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, പി. സന്തോഷ്‌കുമാർ, കോൺഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, ജോസഫ് വാഴയ്ക്കൻ, റിജിൽ മാക്കുറ്റി, എം.വി. ജയരാജൻ, കെ. രഞ്ചിത്ത് തുടങ്ങിയവർ പങ്കെടുത്തു.പൊയിനാച്ചി : ആശിർവാദ് കൺവെൻഷൻ സെന്ററിന് സമീപത്തെ ശ്രീലക്ഷ്മിയിൽ കെ. തമ്പാൻ നായരുടെയും ബേബി തമ്പാന്റേയും മകൾ അനശ്വരയും തൃശ്ശൂർ തിരുവില്വാമല രാജ്നി വാസിലെ ജയരാജ് നാരായണൻ നായരുടെയും വനജ ജയരാജിന്റെയും മകൻ അഖിൽരാജും വിവാഹിതരായി. പൊയിനാച്ചി : കുണ്ടംകുഴി ചരളിൽ ഹൗസിലെ ഇടയില്യം രവീന്ദ്രൻ നായരുടെയും വള്ളിയോടൻ അനിതയുടെയും മകൾ വി. രസിതയും പരവനടുക്കം തായന്നൂർവീട്ടിലെ മേലത്ത് കുഞ്ഞിരാമൻ നായരുടെയും ഐങ്കൂറൻ തങ്കമണിയുടെയും മകൻ എ. അഭിനാഷും വിവാഹിതരായി.

Apr 11, 2023


വിവാഹം

പാലക്കുന്ന് : തൃക്കണ്ണാട് മാരാൻവളപ്പിൽ ഹൗസിൽ വിനോദ് കുമാറിന്റെയും പ്രസന്ന വിനോദിന്റെയും മകൾ അക്ഷിത വിനോദും ഒളവറ മുണ്ട്യക്കു സമീപം 'സോപാന'ത്തിൽ കെ.എസ്.പ്രേംകുമാറിന്റെയും വി.വി.ഇന്ദുലേഖയുടെയും മകൻ ലിപിൻ പ്രേംകുമാറും വിവാഹിതരായി. പാലക്കുന്ന് : പള്ളിപ്പുഴ തൊട്ടി കിഴക്കേക്കര ആകാശ് ഭവനിൽ ബി.വി.‌കോരന്റെയും വിശാല കോരന്റെയും മകൻ കെ.‌വി.ആകാശും പരവനടുക്കം കോളിയാട് ഹൗസിൽ കെ.ടി.ബാലന്റെയും ജി.ശ്യാമളയുടെയും മകൾ കെ.ടി.നിമ്മിയും വിവാഹിതരായി. പാലക്കുന്ന് : ചെർക്കള കെ.കെ.പുറം 'സംവർധിനി' യിൽ പരേതനായ പ്രഭാകരന്റെയും കെ.വിമലയുടെയും മകൻ എൻ.അരുണും ആലപ്പുഴ ചേർത്തലയിലെ മോഹനന്റെയും മിനിയുടെയും മകൾ അശ്വതിയും വിവാഹിതരായി.

Apr 09, 2023


വിവാഹം

കാഞ്ഞങ്ങാട് : ഇടത്തോട് മുണ്ട്യാനം കരിപ്പാടക്കൻവീട്ടിൽ കെ.വി. മധുസൂദനന്റെയും കെ. ശ്യാമളയുടെയും മകൻ കെ. ശ്യാംകുമാറും പെരിയ കല്യോട്ട് കെ.വി. ഗോപാലകൃഷ്ണന്റെയും കെ.വി. സുമതിയുടെയും മകൾ അനു കൃഷ്ണയും വിവാഹിതരായി.

Apr 08, 2023


വിവാഹം

കമ്പല്ലൂർ : കമ്പല്ലൂരിലെ പരേതരായ നല്ലൂർ അപ്പു നായരുടെയും പനയന്തട്ട ദേവകിയുടെയും മകൻ വിനോദും എറണാകുളത്തെ അളമന്ത ദേവകുമാറിന്റെയും രൂപയുടെയും മകൾ അശ്വതിയും വിവാഹിതരായി.

Mar 24, 2023


വിവാഹം

കാഞ്ഞങ്ങാട് : തോയമ്മൽ ‘ശ്രീശൈല’ത്തിലെ ഡോ. പി.പവിത്രന്റെയും എ.ശൈലജയുടെയും മകൻ ഡോ. വിശാലും മഞ്ചേരി ഇളങ്കൂർ പുത്തൻപുരക്കൽ ഹൗസിലെ കെ.സരസ്വതിയുടെ മകൾ ഡോ. വീണയും വിവാഹിതരായി.

Mar 23, 2023


വിവാഹം

ചെറുവത്തൂർ : കാവുംചിറയിലെ ടി.വി. കുഞ്ഞമ്പുവിന്റെയും എം. പദ്മിനിയുടെയും മകൻ കിരണും തുരുത്തി കാവുംചിറയിലെ എം.കെ. ഗിരീശന്റെയും ടി. ബിന്ദുവിന്റെയും മകൾ അനുപമയും വിവാഹിതരായി.

Feb 28, 2023


വിവാഹം

കാഞ്ഞങ്ങാട് : കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം മുൻ പ്രസിഡന്റ് മേലാങ്കോട്ട് 'സൂര്യാനിവാസി'ൽ മോഹനൻ മേലാങ്കോട്ടിന്റെയും വി. സാവിത്രിയുടെയും മകൾ എസ്.എം. സൂര്യയും ചേർത്തല മരുതേർവട്ടം 'പദ്മ നിവാസി'ൽ കെ.ടി. സന്തോഷിന്റെയും ശിവകാമിയുടെയും മകൻ റോമിയോയും വിവാഹിതരായി.കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കുശാൽനഗറിലെ 'ലക്ഷ്മിപുര'ത്തിൽ കെ.പി. ജിനചന്ദ്രന്റെയും ഷീന ആരംഭന്റെയും മകൾ സജിന ജിനചന്ദ്രനും അഴീക്കോട് കാപ്പിലെപ്പീടികയിലെ 'അന്നപൂർണ'യിൽ പവിത്രൻ എടമനയുടെയും അനിത തെക്കന്റെയും മകൻ അനൂപും (മെക്കാനിക്കൽ എൻജിനിയർ, കോഴിക്കോട്) വിവാഹിതരായി.പിലിക്കോട് : കണ്ണങ്കൈ വാഴവളപ്പിൽ വീട്ടിൽ വി.വി. കുഞ്ഞികൃഷ്ണന്റെയും സി. ശശികലയുടെയും മകൾ അനഘയും പൊതാവൂർ ഞണ്ടാടിയിലെ കൊളിഞ്ചിയിൽ വീട്ടിൽ കെ. ശ്യാമളയുടെ മകൻ അഖിലും വിവാഹിതരായി.

Feb 13, 2023


വിവാഹം

കാസർകോട് : ഹരിപുരം മധുരക്കാട്ടെ രാമചന്ദ്രൻ നമ്പീശന്റെയും ജയശ്രീയുടെയും മകൻ രജത്തും ദക്ഷിണ കന്നഡ കഡബ സുബ്രഹ്‌മണ്യ നൂച്ചില ശ്രീമന്ദിറിൽ ഗോപിനാഥൻ നമ്പീശന്റെയും ജ്യോതിയുടെയും മകൾ ദൃശ്യയും വിവാഹിതരായി.

Feb 13, 2023


വിവാഹം

കമ്പല്ലൂർ : കമ്പല്ലൂരിലെ കൊച്ചുപറമ്പിൽ സുകുമാരന്റെയും ഉഷയുടെയും മകൻ വിഷ്ണുവും കുളത്തിങ്കൽ ശശി മണിയുടെയും ലക്ഷ്മിയമ്മയുടെയും മകൾ ആതിരയും വിവാഹിതരായി.

Feb 10, 2023


വിവാഹം

പിലിക്കോട് : കാലിക്കടവ് ഹരിശ്രീയിലെ പി.വി. ഭാസ്കരന്റെയും കെ. ജയശ്രീയുടെയും മകൻ ഹരിശങ്കറും മുഴപ്പിലങ്ങാട് ശ്രീപർണത്തിലെ പി.വി. മനോഹരന്റെയും പി.വി. ശൈലജയുടെയും മകൾ ആർഷയും വിവാഹിതരായി.

Feb 07, 2023


വിവാഹം

പാലക്കുന്ന് : തൃക്കണ്ണാട് ഹൗസിൽ കെ.കുഞ്ഞിരാമന്റെയും സുശീലയുടെയും മകൻ കെ.അജിത്തും നാട്ടാങ്കല്ല് കുളത്തിങ്കാൽ ജാനകി നിവാസിൽ എം.ജി.വാസുദേവയുടെയും കെ.ലക്ഷ്മിയുടെയും മകൾ കെ.വാത്സല്യയും വിവാഹിതരായി.

Feb 02, 2023


വിവാഹം

പാലക്കുന്ന് : കീഴൂർ മഠത്തിൽ വീട്ടിൽ കെ. കുമാരന്റെയും പി. ഗീതയുടെയും മകൻ കെ. അക്ഷയകുമാറും നീലേശ്വരം തോട്ടംപുറം കളത്തിൽ ഹൗസിൽ ടി. സുധാകരന്റെയും വി. അനിതയുടെയും മകൾ വി. സ്വാതിയും വിവാഹിതരായി.കാസർകോട് : മധൂർ പറക്കിലയിലെ വെങ്കിട്ടരാജിന്റെയും വാണിശ്രീയുടെയും മകൾ എം.പല്ലവിയും എറണാകുളം ചേന്ദമംഗലത്തെ സുനിൽകുമാറിന്റെയും സരസ്വതിയുടെയും മകൻ ടി.എസ്.അഭിജിത്തും വിവാഹിതരായി. പത്തനംതിട്ട-വെച്ചൂച്ചിറ : എക്സ്സർവീസ്‌മെൻസ് കോളനിയിൽ 181-ാം നമ്പർ ബ്ളോക്കിൽ എം.ടി. വേണുഗോപാലിന്റെയും ലതാ പദ്‌മത്തിന്റെയും മകൾ ആര്യയും കാസർേകാട് നീലേശ്വരം എൻ.എസ്.സി. ബാങ്ക് റോഡിൽ അഴിക്കോടൻ വീട്ടിൽ കെ.എം. സത്യനാഥന്റെയും എ. ഗായത്രിയുടെയും മകൻ സംഗീത് നാഥും വിവാഹിതരായി.

Jan 28, 2023


വിവാഹം

പൊയിനാച്ചി : കരിച്ചേരി തോട്ടത്തിൽ ഹൗസിലെ ചേക്കരംകോടി കുഞ്ഞമ്പു നായരുടെയും കൂക്കൾ ലീലയുടെയും മകൻ കെ.പ്രിയേഷും മയിലാട്ടി ഞെക്ലി ഗോകുലത്തിലെ മുല്ലച്ചേരി ഗംഗാധരൻ നായരുടെയും ഉഷ ഗംഗാധരന്റെയും മകൾ കെ.ഗോപികയും വിവാഹിതരായി. ബാരിക്കാട് : ശ്രീലക്ഷ്മി നിലയത്തിൽ ബി.സുബ്രഹ്മണ്യന്റെയും കെ.എം.രാധാമണിയുടെയും മകൾ ബി.സ്നേഹയും തളിപ്പറമ്പ് കുറ്റ്യേരിയിലെ നാരായണൻ നമ്പീശന്റെയും സതീദേവിയുടെയും മകൻ പി.എം.അജയ് കൃഷ്ണനും വിവാഹിതരായി.

Jan 23, 2023


വിവാഹം

പാലക്കുന്ന് : കോട്ടിക്കുളം 'ശ്രുതിലയ'ത്തിൽ പി.വി. രവീന്ദ്രന്റെയും ശോഭ രവീന്ദ്രന്റെയും മകൻ ശരത് രവീന്ദ്രനും ഒഴിഞ്ഞവളപ്പ് പട്ടക്കാൽ തൊട്ടിയിൽ കെ. ശശിയുടെയും ടി. കോമളവല്ലിയുടെയും മകൾ സോന ശശിയും വിവാഹിതരായി.

Jan 17, 2023


വിവാഹം

കാഞ്ഞങ്ങാട് : കാരാട്ട് വയൽ കാവ്യ നിവാസിലെ സി. കൃഷ്ണൻകുട്ടിയുടെയും നാരായണി ബായിയുടെയും മകൾ കാവ്യ കൃഷ്ണൻകുട്ടിയും കുഞ്ഞിമംഗലം കിഴക്കനിയിൽ കുപ്പാത്തി കൃഷ്ണന്റെയും കെ.ഭാർഗവിയുടെയും മകൻ കെ.ഷിജിനും വിവാഹിതരായി. കാനത്തൂർ : ശാന്തിനികേതനിൽ കെ.ഗോപിനാഥൻ നായരുടെയും എം.ഷർമിളയുടെയും മകൾ ഗീതാഞ്ജലിയും തൃക്കരിപ്പൂർ എളമ്പച്ചി ബാലേന്ദുവിൽ വി.കെ.ബാലകൃഷ്ണന്റെയും പി.എൻ.ബിന്ദുവിന്റെയും മകൻ ഉണ്ണിക്കൃഷ്ണനും വിവാഹിതരായി.

Jan 16, 2023


വിവാഹം

പുല്ലൂർ : കൊടവലം മോഹനത്തിലെ സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്റെയും വി.ആശയുടെയും മകൻ നവനീത് കൃഷ്ണനും ബല്ല പൈരടുക്കത്തെ കെ.ബാലന്റെയും പി.വി.പ്രിയയുടെയും മകൾ ദിവ്യ ബാലനും വിവാഹിതരായി.

Jan 10, 2023


വിവാഹം

മധൂർ : ഉളിയ കേരെബാളി വീടിന് സമീപത്തെ നാരായണ ഗട്ടിയുടെയും സുമയുടെയും മകൾ അശ്വതിയും പര്യത്തൂർ ഭണ്ഡാരമനയിൽ രാമചന്ദ്ര ഗട്ടിയുടെയും സുമതിയുടെയും മകൻ നിതിൻകുമാറും വിവാഹിതരായി.

Jan 09, 2023


വിവാഹം

ഉദിനൂർ : ചന്തേര പടിഞ്ഞാറെക്കരയിലെ പി.പി.ശൈലേഷ് കുമാറിന്റെയും (റിട്ട. ഡൽഹി പോലീസ്) സി.എം.ബിന്ദുവിന്റെയും (അധ്യാപിക, എ.യു.പി.എസ്. ഉദിനൂർ സെൻട്രൽ) മകൻ ഡോ. സി.എം.ഗോകുലും മൈസൂരു പ്രശാന്ത് നഗറിൽ വിൽഫ്രഡ് ഡിസൂസയുടെയും ഐറിൻ ഡിസൂസയുടെയും മകൾ ഡോ. ഷെർലിയും വിവാഹിതരായി.

Jan 09, 2023


വിവാഹം

പാലക്കുന്ന് : പട്ടത്താനം ‘കണ്ണൻസി’ൽ പി. നാരായണന്റെയും എ. സരോജിനിയുടെയും മകൻ പി. സന്ദീപും കാഞ്ഞങ്ങാട് ഐങ്ങോത്ത് ‘എസ്.എം. നിവാസി’ൽ എൻ. മോഹനന്റെയും പി.കെ. സ്വർണകുമാരിയുടെയും മകൾ ഷിബാനി മോഹനനും വിവാഹിതരായി.

Jan 06, 2023


വിവാഹം

കാഞ്ഞങ്ങാട് : ഡി.സി.സി. മുൻ ജനറൽ സെക്രട്ടറി മാവുങ്കാൽ 'സിതാര’യിലെ അഡ്വ. ടി.കെ. സുധാകരന്റെയും ഡോ. എലിസബത്ത് സുധാകരന്റെയും മകൻ ടി.കെ. വിഷ്ണു പ്രതാപും (കമാൻഡന്റ്, മാങ്ങാട്ടുപറമ്പ് കെ.എ.പി. ബറ്റാലിയൻ) മുൻ ആർമി ഉദ്യോഗസ്ഥൻ കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ 'രാമനിലയ'ത്തിൽ പി. കുഞ്ഞിരാമന്റെയും വി. ഓമനയുടെയും മകൾ ഡോ. അഞ്ജലി വി. രാമനും വിവാഹിതരായി.

Jan 05, 2023


വിവാഹം

മധൂർ : ഉളിയ നവദീപ ഹൗസിൽ ദയാനന്ദ ഗട്ടിയുടെയും ഭാരതിയുടെയും മകൻ വിനീഷും സൂരംബയലിലെ പരേതനായ കൃഷ്ണ ഗട്ടിയുടെയും ബേബിയുടെയും മകൾ സ്വാതിയും വിവാഹിതരായി.

Jan 04, 2023


വിവാഹം

പൊയിനാച്ചി : ബാര അടുക്കത്തുബയൽ നിവ്യ നിവാസിലെ മേലത്ത് ഭാസ്കരൻ നായരുടെയും മുല്ലച്ചേരി ഗീതയുടെയും മകൾ എം.കാവ്യയും മുനിയൂർ കളത്തിലെ പരേതനായ കൂക്കൾ നാരായണൻ നായരുടെയും ചേക്കരംകോടി കാർത്യായനിയുടെയും മകൻ സി.വിനീതും വിവാഹിതരായി. പൊയിനാച്ചി : പറമ്പ് കൃഷ്ണാലയത്തിലെ അവ്വാടക്കം ചന്ദ്രശേഖരൻ നായരുടെയും ഐങ്കൂറൻ രത്നാവതിയുടെയും മകൾ എ.ഗോപികയും പെരിയാട്ടടുക്കം മുനിക്കൽ സൗപർണിക ഹൗസിലെ കരിച്ചേരി രവീന്ദ്രൻ നായരുടെയും തുളിച്ചേരി ശ്രീജയുടെയും മകൻ ടി.ശ്രീകുമാറും വിവാഹിതരായി.പാലക്കുന്ന് : പടന്നക്കാട് കുറുന്തൂർ റോഡ് 'ചോതി'യിൽ പി.വി. കുഞ്ഞിക്കണ്ണന്റെയും കെ. ലക്ഷ്മിയുടെയും മകൻ കൃപേഷ് കണ്ണനും പുത്തരിയടുക്കം പൂവാലം കൈപാടിയിൽ ഹൗസിൽ പി. രാജന്റെയും വി.എൻ. സൂര്യകലയുടെയും മകൾ നിഷ്ണ രാജനും വിവാഹിതരായി.

Jan 02, 2023


വിവാഹം

പൊയിനാച്ചി : കരിച്ചേരിപ്പറമ്പിലെ മുല്ലച്ചേരി രത്നാകരൻ നായരുടെയും പേറയിൽ ലീലയുടെയും മകൾ പി.അർപ്പിതയും പരവനടുക്കം മണിയങ്ങാനത്തെ വള്ളിയോടൻ കുഞ്ഞമ്പു നായരുടെയും മുങ്ങത്ത് കമലാക്ഷിയുടെയും മകൻ എം.അജയകുമാറും (വോൾവോ സർവീസ് ടീം ലീഡർ, അൽ-ഫുട്ടെം, ദുബായ്) വിവാഹിതരായി. നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ നന്ദനത്തിലെ എം.വി.ജനാർദനന്റെയും കെ.ഗീതയുടെയും മകൾ സീനയും കാഞ്ഞങ്ങാട് ബല്ല കാർത്തികയിലെ പി.ബാലകൃഷ്ണന്റെയും ടി.പി.സുജാതയുടെയും മകൻ ശ്രീജിത് ബാലനും വിവാഹിതരായി.

Dec 28, 2022


വിവാഹം

വെള്ളിക്കോത്ത് : വീണച്ചേരി ‘ശ്രീനിലയ’ത്തിലെ വി.വി.കുഞ്ഞിക്കണ്ണന്റെയും കെ.കെ.സരസ്വതിയുടെയും മകൻ വി.കെ.സനോജും പടന്നക്കാട് കരുവളം ഹൗസിലെ എം.ചന്ദ്രന്റെയും വി.വി.ബിന്ദുവിന്റെയും മകൾ നിവ്യ ചന്ദ്രനും വിവാഹിതരായി.കമ്പല്ലൂർ : കമ്പല്ലൂരിലെ സി.പി. ബാലകൃഷ്ണന്റെയും ചെർക്കര പ്രിയയുടെയും മകൾ അമൃതയും കരിന്തളം തോളേനിയിലെ ഓലക്കര കുഞ്ഞിക്കേളുവിന്റെയും കുറുവാട്ട് വീട്ടിൽ രത്നയുടെയും മകൻ അഖിലും വിവാഹിതരായി.കാഞ്ഞങ്ങാട് : കല്യാൺറോഡ് ‘കാർത്തിക’യിലെ പി.ബാലകൃഷ്ണന്റെയും ടി.പി.സുജാതയുടെയും മകൻ ശ്രീജിത്ത് ബാലനും നീലേശ്വരം പടിഞ്ഞാറ്റകൊഴുവൽ ‘നന്ദന’ത്തിലെ എം.വി.ജനാർദനന്റെയും ഗീതയുടെയും മകൾ സീനാ ജനാർദനനും വിവാഹിതരായി.നീലേശ്വരം : അജാനൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കിഴക്കൻ കൊഴുവൽ നന്ദനത്തിലെ കെ.എം. രമേശന്റെയും ഡി. ബിന്ദുവിന്റെയും (അധ്യാപിക, മടിക്കൈ മേക്കാട്ട് ജി.വി.എച്ച്.എസ്.എസ്.) മകൾ ആർ. അനഘയും കണ്ണൂർ മാത്തിൽ കൈലാസത്തിലെ കെ.എം. സോമന്റെയും പി. ശ്രീവിദ്യയുടെയും മകൻ ആനന്ദ് സോമനും വിവാഹിതരായി.

Dec 27, 2022


വിവാഹം

കാസർകോട് : പുലിക്കുന്ന് നികിതേഷിലെ അഡ്വ. യു.എസ്.ബാലന്റെയും (ധീവരസഭ സംസ്ഥാന പ്രസിഡന്റ്‌) ശ്യാമളാ ബാലന്റെയും മകൻ നിഖിൽ ബാലനും ചാലക്കുടി കളിയത്തുകാട്ടിൽ ഹൗസിൽ കെ.കെ.ശശിയുടെയും കെ.ആർ.വിനോദിനിയുടെയും മകൾ കെ.എസ്.രശ്മിയും വിവാഹിതരായി.

Dec 27, 2022


വിവാഹം

ചെർക്കള : മുസ്‌ലിം ലീഗ് നേതാവ് ചെങ്കള ഇന്ദിരാ നഗർ അജ്മൽ മൻസിലിൽ എം.എ. മക്കാറിന്റെയും സി.എം. സൈനബയുടെയും മകൻ എം.എം. അജ്മലും (അക്ഷയകേന്ദ്രം, ബി.സി. റോഡ്, വിദ്യാനഗർ) ചെമ്മനാട് പാലോത്ത് കൊവ്വങ്കൽ ഹൗസിൽ കെ.എം. ഷംസുദ്ദീന്റെയും ഉമൈബയുടെയും മകൾ കെ.എസ്. ആയിഷത്ത് നഷീദയും വിവാഹിതരായി.

Dec 25, 2022


വിവാഹം

പൊയിനാച്ചി : ബാര അടുക്കത്തുവയൽ മാധവത്തിലെ വള്ളിയോടൻ മാധവൻ നായരുടെയും കൂക്കൾ സൂര്യപ്രഭയുടെയും മകൾ കെ. ഉണ്ണിമായയും പരവനടുക്കം താനൂരിലെ കൂക്കൾ കുഞ്ഞാമൻ നായരുടെയും (മുൻ അസി. കമാൻഡന്റ്, ജില്ലാ സായുധസേനാവിഭാഗം, കാസർകോട്) എം.സി.പി. പദ്മയുടെയും മകൻ കിരൺ പുതിയവീട്ടിലും വിവാഹിതരായി.

Dec 19, 2022


വിവാഹം

ചെറുവത്തൂർ : കുട്ടമത്ത് നഗറിലെ രേവതി ഹൗസിൽ പി.വി.രാമചന്ദ്രന്റെയും ടി.സി.രാജലക്ഷ്മിയുടെയും മകൻ രജിത്ത് റാമും ചെറുവത്തൂർ പുതിയകണ്ടം സൗപർണികയിൽ എം.സത്യന്റെയും ഐ.വി.രേഖാമണിയുടെയും മകൾ സ്നേഹ സത്യനും വിവാഹിതരായി.

Dec 13, 2022


വിവാഹം

കണ്ണൂർ : മയ്യിൽ ചെറുപഴശ്ശി വള്ള്യോട്ടെ ‘സ്വരലയ’യിൽ കെ. ബാലകൃഷ്ണന്റെയും (ലീഡർ റൈറ്റർ, മാതൃഭൂമി) വി.സി. രമണിയുടെയും മകൾ ശ്വേതയും കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിലെ ‘കൃഷ്ണകൃപ’യിൽ കെ. കുഞ്ഞികൃഷ്ണൻ നായരുടെയും പി.വി. പ്രസീതയുടെയും മകൻ നവനീതും വിവാഹിതരായി.കാറഡുക്ക : മൂടാംകുളത്തെ അക്ഷരംവീട്ടിൽ പി. ബേബിയുടെയും പരേതനായ കെ. ഗോപാലൻ നായരുടെയും മകൻ പി. സൗമേഷും (മാതൃഭൂമി മലപ്പുറം യൂണിറ്റ് അസി. ലൈബ്രേറിയൻ) മാലോത്തെ സുധ ഓമനക്കുട്ടന്റെയും പരേതനായ ഓമനക്കുട്ടൻ നായരുടെയും മകൾ കെ.ഒ. ശ്രീലക്ഷ്മിയും വിവാഹിതരായി. പാലക്കുന്ന് : തെക്കേക്കര പുതിയവളപ്പിൽ പി.വി. ചിത്രഭാനുവിന്റെയും പി. ലതയുടെയും മകൾ ശ്രീലക്ഷ്മി ചിത്രനും ചെമ്മട്ടംവയൽ പുതിയകണ്ടത്തിൽ ഹൗസിൽ പി. വിനോദ്കുമാറിന്റെയും യു.കെ. രജനിയുടെയും മകൻ പി. വിജേഷും വിവാഹിതരായി. പൊയിനാച്ചി : കുണ്ടംകുഴി പുത്തിയടുക്കം ഭരത് നിവാസിലെ പരേതനായ എൻ.എം.ഭരതന്റെയും രുക്മിണി ഭരതന്റെയും മകൻ എം.അഭിഷേകും പരവനടുക്കം തലക്ലായി മച്ചിനടുക്കം തമ്പുരു ഹൗസിലെ ബാബുവിന്റെയും സിന്ധു ബാബുവിന്റെയും മകൾ ബി.ടി.ആതിരയും വിവാഹിതരായി.ബന്തടുക്ക : മൈലാട്ടി ബാര തൊട്ടിയിൽ കരിച്ചേരി നാരായണൻ നായരുടെയും അടുക്കാടുക്കം സുധാകുമാരിയുടെയും മകൻ എ.കൃഷ്ണപ്രസാദും മുളിയാർ കൊടവഞ്ചി ഇടയില്യം കുഞ്ഞമ്പു നായരുടെയും മാവില ബാലാമണിയുടെയും മകൾ എം.അഞ്ജലിയും വിവാഹിതരായി.കുണ്ടംകുഴി : വേളാഴി കാലിച്ചാമരം മേലത്ത് ചന്ദ്രശേഖരൻ നായരുടെയും കരിച്ചേരി സതീദേവിയുടെയും മകൻ കെ.രൂപേഷും ബോവിക്കാനം ബാവിക്കരയിലെ തെക്കുംകര രാഘവൻ നായരുടെയും അയങ്കൂറൻ ഗൗരിയുടെയും മകൾ ആർ.രമിതമോളും വിവാഹിതരായി.തൃക്കരിപ്പൂർ : ഉദിനൂർ കോരംകുളത്തെ ടി.എം.സി. മുഹമ്മദിന്റെയും സി.എച്ച്. സുബൈദയുടെയും മകൻ മുസമ്മിൽ ഷാനും ചെറുവത്തൂർ മടക്കരയിലെ ടി. അബ്ദുൾ റഹ്‌മാന്റെയും പി. സമീറയുടെയും മകൾ ഫാത്തിമത്ത് ജസ്നയും വിവാഹിതരായി.

Dec 12, 2022


വിവാഹം

പിലിക്കോട് : മട്ടലായിലെ കെ. വിശ്വനാഥന്റെയും പി. ലതയുടെയും മകൾ ഐശ്വര്യ കണ്ണനും പയ്യന്നൂർ കണ്ടങ്കാളിയിലെ കെ. പദ്മനാഭന്റെയും പുഷ്പയുടെയും മകൻ വരുൺകുമാറും വിവാഹിതരായി.

Dec 09, 2022


വിവാഹം

പിലിക്കോട് : പടുവളം രാമനിവാസിലെ പി. ജയചന്ദ്രന്റെയും കെ. പ്രേമലതയുടെയും മകൻ പ്രജിത്തും നീലേശ്വരം തൈക്കടപ്പുറം ഗായത്രി നിവാസിലെ ടി. രമേശന്റെയും പി. ബിന്ദുവിന്റെയും മകൾ ശരണ്യയും വിവാഹിതരായി.മടിക്കൈ : ചാളക്കടവ് ഉണ്യം വെളിച്ചത്തെ പരേതനായ ഗോപാലൻ നായരുടേയും നാരായണിയുടേയും മകൻ ബിജുമോനും ചിക്ക് മംഗളൂരുവിലെ മുതികരെ കുമാരന്റേയും പൊട്ടമ്മയുടേയും മകൾ ചൈത്രയും വിവാഹിതരായി.പൊയിനാച്ചി : പയ്യന്നൂർ കക്കറ രാമനിലയത്തിൽ എം.കെ. സതീശന്റെയും കെ.പി. രാജലക്ഷ്മിയുടെയും മകൻ സിദ്ധാർഥും കാസർകോട് കുറ്റിക്കോലിലെ പി. ശ്രീധരന്റെയും എം. ബീനയുടെയും മകൾ ശ്രാവ്യയും വിവാഹിതരായി.പൊയിനാച്ചി : പറമ്പ് ചെറുകര ഹൗസിൽ എം. രാഘവൻ നായരുടെയും കെ. പ്രേമയുടെയും മകൾ അഞ്ജു കെ. നായരും (അസി. മാനേജർ, ആക്സിസ് ബാങ്ക്, തളിപ്പറമ്പ്) കുണ്ടംകുഴി ബത്തകുമിരി തോണിക്കടവ് ഹൗസിലെ എ. രാഘവൻ നായരുടെയും കെ. സാവിത്രിയുടെയും മകൻ കെ. ശരത്കുമാറും (അസി. മാനേജർ, ബി.എൻ.പി. പാരിബാസ്, ചെന്നൈ) വിവാഹിതരായി.

Dec 05, 2022


വിവാഹം

മടിക്കൈ : കൂലോംറോഡ് ഭാസ്കരൻ കരിമ്പിലിന്റെയും (ആരോഗ്യവകുപ്പ് മുൻ ഉദ്യോഗസ്ഥൻ) പി. രമയുടെയും മകൻ രോഹിത് ഭാസ്കരനും തൃശ്ശൂർ മണലൂർ ചിരുകണ്ടത്ത് സി.ആർ. വിവേകിന്റെയും ബിജിയുടെയും മകൾ നിവേദ്യ വിവേകും വിവാഹിതരായി.കാഞ്ഞങ്ങാട് : ചാലിങ്കാൽ കളിയങ്ങാനം ‘കൃഷ്ണകൃപ’യിലെ പി. നാരായണൻ നായരുടെയും (ആധാരമെഴുത്ത്, രാജപുരം) വി. അനിതയുടെയും മകൾ വി.പി. കൃഷ്ണേന്ദുവും കണ്ണൂർ ചെറുകുന്ന് ‘മാധവി നിവാസി’ലെ ടി.കെ. രജനിയുടെയും പരേതനായ എൻ. രാഘവൻ നമ്പ്യാരുടെയും മകൻ ടി.കെ. അഭിഷേകും വിവാഹിതരായി.

Dec 04, 2022


വിവാഹം

ഉദിനൂർ : തെക്കുപുറത്തെ പി.പി. ഭാസ്കരന്റെയും കെ. രോഹിണിയുടെയും മകൻ കെ. സൂരജും തൃക്കരിപ്പൂർ വടക്കേക്കൊവ്വലിലെ പി.പി. ചന്ദ്രശേഖരന്റെയും പി.വി. അനിതയുടെയും മകൾ സ്വാതിയും വിവാഹിതരായി.

Nov 28, 2022


വിവാഹം

കുണ്ടംകുഴി : പാണ്ടിക്കണ്ടം ചേവിരി രാഘവൻ നായരുടെയും പുതുച്ചേരി ഗംഗയുടെയും മകൻ പി.ജയരാജും വടക്കേപറമ്പ് കാമലോൻ വിജയൻ നായരുടെയും കരിച്ചേരി രാധയുടെയും മകൾ കെ.ഹിമയും വിവാഹിതരായി.

Nov 27, 2022


വിവാഹം

കണ്ണൂർ: പള്ളിക്കുന്ന് നിത്യാനന്ദ നഗറിലെ ‘ദീപ’ത്തിൽ അഭിലാഷ് രാമചന്ദ്രന്റെ (മാതൃഭൂമി, കണ്ണൂർ)യും സജ്മയുടെയും മകൾ അനുഗ്രഹയും കണ്ണൂർ കണ്ണോത്തുംചാലിലെ ‘അരിപ്പ ഹൗസി’ൽ നിഷയുടെയും എ.മഹേശന്റെയും മകൻ നിഥിനും വിവാഹിതരായി.

Nov 21, 2022


വിവാഹം

പാലക്കുന്ന് : പള്ളിക്കര തെക്കേക്കുന്ന് 'ശ്രീവത്സ'ത്തിൽ പരേതനായ നാരായണൻ കട്ടേരിയുടെയും മാധവിയുടെയും മകൻ പി. സന്ദീപ്കുമാറും കാഞ്ഞങ്ങാട് കിഴക്കുംകര 'അമൃതം' ഹൗസിൽ നാരായണന്റെയും പി.രമണിയുടെയും മകൾ കെ.എൻ.ധന്യയും വിവാഹിതരായി. പാലക്കുന്ന് : പള്ളിക്കര തെക്കേക്കുന്ന് 'ശ്രീവത്സ'ത്തിൽ പരേതനായ നാരായണൻ കട്ടേരിയുടെയും മാധവിയുടെയും മകൻ ടി.കെ.സജിത്തും ബണ്ട്വാൾ സാലത്തുർ ആനന്ദിന്റെയും ശാരദയുടെയും മകൾ നിവേദിതയും വിവാഹിതരായി. പിലിക്കോട് : തോട്ടംഗേറ്റ് മല്ലക്കര ഹൗസിലെ കെ.വി.വിജയന്റെയും എൻ.ചിത്രയുടെയും മകൻ വിജിത്തും അച്ചാംതുരുത്തി പുറത്തേമാട് കൊത്തംകണ്ടത്തിൽ കെ.കെ.ദാമോദരന്റെയും എം.ശ്രീജയുടെയും മകൾ മഞ്ജിമയും വിവാഹിതരായി.പൊയിനാച്ചി : മേൽബാര കിഴക്കേവളപ്പ് അംബികാനിലയത്തിലെ മുല്ലച്ചേരി നാരായണൻ നായരുടെയും കൂക്കൾ ഇന്ദിരയുടെയും മകൾ കെ.ദൃശ്യയും പയ്യന്നൂർ ടെമ്പിൾ റോഡിൽ പഴയ പോസ്റ്റോഫീസിനുസമീപത്തെ അശ്വിനിനിവാസിൽ കണ്ടമത്തെ പടിഞ്ഞാർവീട്ടിൽ രാജശേഖരൻ പൊതുവാളിന്റെയും ടി.എ. ഗീതയുടെയും മകൻ ടി.എ.വരുൺരാജും വിവാഹിതരായി.

Nov 14, 2022


വിവാഹം

പാലക്കുന്ന് : ഉദുമ പെരിലവളപ്പ് കെ.എം.കെ. നിവാസിൽ കെ.എം. അമ്പാടിയുടെയും രോഹിണി അമ്പാടിയുടെയും മകൻ പി.വി. അജീഷും നാലാംവാതുക്കൽ അനിത നിവാസിൽ കെ. കുമാരന്റെയും കെ.വി. കാർത്യായനിയുടെയും മകൾ കെ. അർച്ചനയും വിവാഹിതരായി. പാലക്കുന്ന് : മുദിയക്കാൽ കുഞ്ഞമ്മ ഹൗസിൽ പി.കെ. രാജേന്ദ്രനാഥിന്റെയും എ. രാജശ്രീയുടെയും മകൻ അരവിന്ദ് രാമനും കോഴിക്കോട് രാമനാട്ടുകര ‘അർഷ’യിൽ സതീശന്റെയും സരസ്വതിയുടെയും മകൾ ആദിത്യ സതീശനും വിവാഹിതരായി.

Nov 11, 2022


വിവാഹം

പിലിക്കോട് : വറക്കോട്ടുവയലിലെ കേശവന്റെയും രാധയുടെയും മകൻ വിപിൻ വടക്കിനിയിലും കണ്ണൂർ ചെറുവഞ്ചേരിയിലെ രവീന്ദ്രന്റെയും പ്രമീളയുടയും മകൾ റീഷ്മയും വിവാഹിതരായി.

Nov 07, 2022


വിവാഹം

പാലക്കുന്ന് : ഉദുമ പരിയാരം 'ചൈതന്യ'യിൽ പി.നാരായണന്റെയും എം.ജാനകിയുടെയും മകൻ എം.രാഹുലും അച്ചേരി 'നീലാംബരി'യിൽ വി.വി.ഭാസ്കരന്റെയും കെ.ശോഭയുടെയും മകൾ പി.വി.കാവ്യാഞ്ജലിയും വിവാഹിതരായി.

Oct 24, 2022


വിവാഹം

പിലിക്കോട് : പിലിക്കോട് കോടോത്ത് വീട്ടിൽ ദേവരാജൻ കോടോത്തിന്റെയും കെ.പി.ബിന്ദുവുന്റെയും മകൾ ഐശ്വര്യയും പയ്യന്നൂർ അന്നൂർ കനുവാടിൽ നാരായണന്റെയും വലിയ കാമ്പ്രത്ത് നിവേദിതയുടെയും മകൻ നിർമലും വിവാഹിതരായി.പിലിക്കോട് : പടുവളത്തിലെ സി.ചന്ദ്രന്റെയും സി.എം.സുധയുടെയും മകൾ ആതിരയും പയ്യന്നൂർ മൂരിക്കൊവ്വൽ സത്യസദനത്തിൽ കെ.വി.സത്യനാഥന്റെയും ടി.എം.ജയന്തിയുടെയും മകൻ സാജൻ എസ്.നാഥും വിവാഹിതരായി.

Oct 24, 2022


വിവാഹം

നീലേശ്വരം: ചായ്യോത്തെ പരേതരായ കെ.പി.കുഞ്ഞിക്കണ്ണന്റെയും ടി.കല്യാണിയുടെയും മകൻ കെ.പി.വേണുഗോപാലനും (സി.പി.എം. കിനാനൂർ എൽ.സി. അംഗം) തിമിരി പാലത്തേര പരേതനായ പി.വി.കണ്ണന്റെയും പി.വി.നാരായണിയുടെയും മകൾ ഉഷയും വിവാഹിതരായി.

Sep 19, 2022


വിവാഹം

പിലിക്കോട്: പിലിക്കോട് എക്കച്ചിയിലെ പുതിയപുരയിൽ പി.പി.ശ്രീധരന്റെയും പി.ശ്രീജയുടെയും മകൾ ആദിത്യയും കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോർ മൂവാരിക്കുണ്ടിലെ വടക്കേക്കരവീട്ടിൽ വി.വി.ചന്ദ്രന്റെയും ടി.രാധയുടെയും മകൻ സുജിത്തും വിവാഹിതരായി.

Sep 19, 2022


വിവാഹം

കരിന്തളം : മീർകാനം പനത്തറ വീട്ടിൽ പി.ടി.ലാലുവിന്റെയും ബിന്ദു ലാലിന്റെയും മകൻ അജിനും ആലപ്പുഴ കടുവശ്ശേരി വീട്ടിലെ കെ.ബി.സതീശന്റെയും രാധമ്മ സതീശന്റെയും മകൾ ഐശ്വര്യയും വിവാഹിതരായി. പാലക്കുന്ന് : പള്ളം തെക്കേക്കര പുതിയവളപ്പിൽ ഹൗസിൽ ബി. പ്രഭാകരന്റെയും പരേതയായ അനിതയുടെയും മകൻ പി.വി. പ്രതീഷും കരിപ്പോടി കണ്ണംകുളം സൗപർണിക നിവാസിൽ എ. കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകൾ കെ.പി. കരിഷ്മയും വിവാഹിതരായി.

Sep 14, 2022


വിവാഹം

കാസർകോട്‌ : തെരുവത്ത് കോയാസ് റോഡിൽ കുണ്ടുവളപ്പ് റിസ്വാൻ മൻസിലിൽ അബ്ദുൽറഹ്മാന്റെയും മൈമൂനയുടെയും മകൻ അഹമദ് റിസ്വാനും ചെർക്കള ബംബ്രാണിനഗർ ബായാർ ഹൗസിലെ അബ്ദുൽ ലത്തീഫിന്റെയും ആയിഷത്ത് ഉമൈബയുടെയും മകൾ ഖദീജയും വിവാഹിതരായി.പാലക്കുന്ന് : പള്ളം തെക്കേക്കര പുതിയവളപ്പിൽ ഹൗസിൽ ബി. പ്രഭാകരന്റെയും പരേതയായ അനിതയുടെയും മകൻ പി.വി. പ്രതീഷും കരിപ്പോടി കണ്ണംകുളം സൗപർണിക നിവാസിൽ എ. കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകൾ കെ.പി. കരിഷ്മയും വിവാഹിതരായി.

Sep 14, 2022


വിവാഹം

തൃക്കരിപ്പൂർ : എടാട്ടുമ്മലിലെ കെ.വി. ശശിയുടെയും ശ്യാമളയുടെയും മകൾ ശബിനയും പെരുന്തട്ടയിലെ എം. കൃഷ്ണന്റെയും രമണിയുടെയും മകൻ അനീഷും വിവാഹിതരായി.

Sep 07, 2022


വിവാഹം

തളിപ്പറമ്പ്‌ : തൃച്ചംബരം ‘ശാന്തിനികേതനി’ൽ ‘മാതൃഭൂമി’ മുൻ ചീഫ്‌ അക്കൗണ്ടന്റ്‌ ഒ.വി.വിജയന്റെയും എ.ഗീതാലക്ഷ്മിയുടെയും മകൻ വിനയിയും കോഴിക്കോട്‌ പാറോപ്പടി ‘സായുജ്യ’ത്തിൽ എ.പി.സത്യദേവന്റെയും ഉഷാ സത്യദേവന്റെയും മകൾ അനഘയും വിവാഹിതരായി.

Sep 04, 2022


വിവാഹം

കാഞ്ഞങ്ങാട് : വേലേശ്വരത്തെ പെരികമന വീട്ടിൽ എം.പി.സുബ്രഹ്മണ്യന്റെയും എം.ഗീതയുടെയും മകൻ ഡോ. എം.പി.പ്രണവ്‌ശങ്കറും കുഡ്‌ലു രാംദാസ് നഗർ തായന്നൂർ വീട്ടിൽ ഡി.ജയനാരായണയുടെയും കെ.റോജയുടെയും മകൾ ഡോ. ഡി.രജിതയും വിവാഹിതരായി. നാറാത്ത് : നാറാത്ത് കലിക്കോട്ട് വീട്ടിൽ പി.കെ.ഗംഗാധരന്റെയും മയ്യിൽ കാക്കനാടൻ വീട്ടിൽ ബിന്ദുവിന്റെയും മകൾ വന്ദനയും കാസർകോട് ചെറുവത്തൂരിലെ കുട്ടമത്തിലെ പരിയാരത്ത് വീട്ടിൽ പി.സുരേഷ് ചന്ദ്രന്റെയും കെ.വി.സരസ്വതിയുടെയും മകൻ നിധിനും വിവാഹിതരായി.ഹൊസ്ദുർഗ് : മൂന്നാംമൈലിലെ ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൾ ശ്രീരഞ്ജിനിയും കുതിരക്കോട് രത്നാകരന്റെയും ലക്ഷ്മിയുടെയും മകൻ അശ്വഥ്‌ കുമാറും വിവാഹിതരായി.

Sep 04, 2022


വിവാഹം

വെള്ളിക്കോത്ത് : കിഴക്കേ വെള്ളിക്കോത്തെ പി.ഓമനയുടെയും പരേതനായ ടി.ദാമോദരന്റെയും മകൻ പി.മണികണ്ഠനും കർണാടക കൊല്ലൂർ മധൂറിലെ പി.ജനാർദ്ദനനെറയും കനകയുടെയും മകൾ നയനയും വിവാഹിതരായി.

Sep 02, 2022


വിവാഹം

പാണത്തൂർ : പാണത്തൂരിലെ പരേതനായ എ. രാജന്റെയും പാണത്തൂർ ഗവ. ഹൈസ്‌കൂൾ ക്ലാർക്ക് എം.എസ്.ര തികയുടെയും മകൻ ബിവിൻ രാജും കൊളവയലിലെ ജനാർദനന്റെയും ഒ.വി. സിന്ധുവിന്റെയും മകൾ അശ്വിനിയും വിവാഹിതരായി.

Aug 29, 2022


വിവാഹം

ബോവിക്കാനം : തേജസ് ഹൗസിങ് കോളനി 'ശ്രുതിലയ'ത്തിൽ കെ.ദാമോദരന്റെ (മുൻ പ്രഥമാധ്യാപകൻ, ബോവിക്കാനം എ.യു.പി. സ്കൂൾ)യും കെ.സൗദാമിനിയുടെയും (മുൻ പ്രഥമാധ്യാപിക, ബോവിക്കാനം എ.യു.പി. സ്കൂൾ) മകൾ സ്വാതിയും രാവണേശ്വരം 'നിള'യിലെ എ.പവിത്രന്റെ (മുൻ പ്രഥമാധ്യാപകൻ, ജി.യു.പി. സ്കൂൾ, കോളിയടുക്കം)യും ടി.ഷൈലജയുടെയും (അധ്യാപിക, കൂട്ടക്കനി ജി.യു.പി. സ്കൂൾ) മകൻ ആനന്ദും(സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, കേരള ബാങ്ക്) വിവാഹിതരായി. പാലക്കുന്ന് : പള്ളം മോലോത്ത്‌ വളപ്പിൽ ശ്രീധരൻ പള്ളത്തിന്റെയും (പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസസമിതി വൈസ് പ്രസിഡന്റ്) എ.ലക്ഷ്മിയുടെയും മകൻ എസ്.ശ്രീജിത്തും പെർഡാല പൊയ്യക്കണ്ടം കുണ്ടാഹൗസിൽ കെ.രാഘവന്റെയും എച്ച്.ജാനകിയുടെയും മകൾ രേഷ്നയും വിവാഹിതരായി.

Aug 22, 2022


വിവാഹം

കണ്ണൂർ : പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്ന്‌ പേരമക്കൾ വിവാഹിതരായി. തങ്ങളുടെ മകൾ താണ ‘ബൈത്തുൽ ബൽക്കീസിൽ’ സുഹറാബിയുടെയും സയ്യിദ് മുഹമ്മദ് നാസർ അൽ മഷ്ഹൂറിന്റെയും മകളായ ഫാദില നാസർ അൽ മഷ്ഹൂറും തലശ്ശേരിയിലെ പരേതനായ ഹാറൂൺ റഷീദ് അത്തോളിയുടെയും മുംതാസിന്റെയും മകനായ മുഹമ്മദ് ബാസിത് ഷഹബാസ് അലിയുമാണ് വിവാഹിതരായത്. സുഹറാബിയുടെയും സയ്യിദ് മുഹമ്മദ് നാസർ അൽ മഷ്ഹൂറിന്റെയും മകൻ മുദസ്സിർ നാസർ അൽ മഷ്ഹൂറും കല്ലാച്ചിയിലെ സയ്യിദ് മുഹമ്മദ് ഹനീഫയുടെയും ഉമ്മുഹബീബയുടെയും മകളായ ഫാത്തിമ ഹന്നയും വിവാഹിതരായി. ഇവരുടെ മകൻ ഇമ്രാൻ നാസർ അൽ മഷ്ഹൂറൂം കൊയിലാണ്ടിയിലെ സയ്യിദ് ആരിഫ് മുനഫറിന്റെയും സൈനബയുടെയും മകളായ ഖദീജ ലിയാനയും വിവാഹിതരായി. എം.എൽ.എ.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, അബ്ദുസമദ്‌സമദാനി എം.പി., പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബഷീർഅലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദ് അലി ശിഹാബ് തങ്ങൾ, ഹമീദലി തങ്ങൾ, അബ്ബാസ് അലി തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Aug 17, 2022


വിവാഹം

ചെറുവത്തൂർ : തിമിരി ശ്രീരാഗത്തിലെ പുതിയടത്ത് സുധാകരന്റെയും കരിപ്പത്ത് രത്നാവതിയുടെയും മകൾ അഞ്ജന കരിപ്പത്തും തൃക്കരിപ്പൂർ എടാട്ടുമ്മൽ അവറോന്തൻ കോവിൽ വീട്ടിൽ എ.വി.പവിത്രന്റെയും എം.പദ്മിനിയുടെയും മകൻ എം.നവീൻകുമാറും വിവാഹിതരായി.

Aug 17, 2022


വിവാഹം

പിലിക്കോട് : പിലിക്കോട് വയലിലെ ചെമ്മങ്ങാട് വീട്ടിൽ സി.കുമാരന്റെയും കെ.വിലാസിനിയുടെയും മകൻ കെ.വിജിനും ക്ലായിക്കോട് മുഴക്കോം തൈവളപ്പിൽ വീട്ടിൽ ടി.വി.രാഘവന്റെയും പി.അംബികയുടെയും മകൾ പി.അനഘയും വിവാഹിതരായി.

Aug 08, 2022


വിവാഹം

കാഞ്ഞങ്ങാട് : അതിഞ്ഞാൽ 'എം.ബി.എം. ക്രസന്റി'ൽ എം.ബി.എം. അബ്ദുൾ ബഷീറിന്റെയും ഷമീന ബഷീറിന്റെയും മകൾ റിഫയും തൃശ്ശൂർ നാട്ടിക 'മുസ്‌ലിയം വീട്ടി'ൽ എം.എ. ഷൗക്കത്തലിയുടെയും ഷാനിബ ഷൗക്കത്തലിയുടെയും മകൻ ഷെഹഫാസും വിവാഹിതരായി.

Aug 01, 2022


വിവാഹം

പാലക്കുന്ന് : ആറാട്ടുകടവ് കുന്നുമ്മൽ ഹൗസിൽ കെ. കൃഷ്ണന്റെയും കാർത്ത്യായനിയുടെയും മകൻ കെ. കൃഗേഷും പറക്കളായി പേര്യ ഹൗസിൽ കെ. നാരായണന്റെയും വിലാസിനിയുടെയും മകൾ കെ. നവ്യമോളും വിവാഹിതരായി.

Jul 11, 2022


വിവാഹം

മടിക്കൈ : ചാളക്കടവ് പറ്റുവളപ്പിലെ താഴത്ത് കൃഷ്ണന്റെയും ഓമനയുടെയും മകൻ പി.പ്രശോഭും തിമിരി പാലേരി വിജയന്റെയും വരലക്ഷ്മിയുടെയും മകൾ അർച്ചനയും വിവാഹിതരായി.

Jun 21, 2022


വിവാഹം

നീലേശ്വരം : മൂന്നാംകുറ്റി പുതിയപുരയിൽ പി.വി.സുകുമാരന്റെയും കെ.ജി.തങ്കമണിയുടെയും മകൻ പി.വി.കൃപാലും ബാര വടക്കൻതൊട്ടി നാരായണീയത്തിലെ എ.വേണുവിന്റെയും ബി.ഓമനയുടെയും മകൾ വി.ഹർഷയും വിവാഹിതരായി.

Jun 20, 2022


വിവാഹം

കൊച്ചി : മംഗളം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററും ഡയറക്ടറും ഐഎൻ.എസ്. നിർവാഹക സമിതി അംഗവും മംഗളം എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമായ കോട്ടയം ദേവലോകം മംഗലപ്പള്ളി ബിജു വർഗീസിന്റെയും പ്രമുഖ പാചകവിദഗ്ധ കാലടി കാളാംപറമ്പിൽ റ്റോഷ്മ ബിജു വർഗീസിന്റെയും മകൾ സിയ വർഗീസും എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റും പനോരമ ഹോംസ് മാനേജിങ് ഡയറക്ടറുമായ തളിയത്ത് ടി.പി. ടോമിയുടെയും റജീന ടോമിയുടെയും മകൻ ജോസഫ് ടി. തളിയത്തും (മാനേജിങ് പാർട്ണർ പനോരമ റിയൽറ്റേഴ്‌സ് എറണാകുളം) വിവാഹിതരായി.

Jun 13, 2022


വിവാഹം

ചെറുവത്തൂർ : കൊടക്കാട് കുഴിപ്രാട്ട് കെ.വി.കുഞ്ഞിരാമന്റെയും എം.തമ്പായിയുടെയും മകൻ സലിൻരാജും പിലിക്കോട് പടുവളം എ.വി.കേശവന്റെയും പി.പി.ശാന്തയുടെയും മകൾ നിഖിലയും വിവാഹിതരായി.

Jun 13, 2022


വിവാഹം

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് 'സുധർമ'യിലെ പി.നളിനാക്ഷന്റെയും ഗീതയുടെയും മകൻ അഭിജിത്തും പിലിക്കോട് 'കാർത്തിക'യിലെ ഡോ. എം.കെ.രാജശേഖരന്റെയും ഡോ. പി.ജയപ്രഭയുടെയും മകൾ അശ്വതിയും വിവാഹിതരായി.

Jun 12, 2022


വിവാഹം

പരവനടുക്കം : പെരുമ്പള കക്കണ്ടം വീട്ടിൽ എ.മധുസൂധനൻ നമ്പ്യാരുടെയും പി.ശകുന്തളയുടെയും മകൻ ഹരിദാസും രാവണീശ്വരം തെക്കെപ്പള്ളത്തെ കെ.ബാബു നമ്പ്യാരുടെയും പി.ശ്രീകലയുടെയും മകൾ ആര്യശ്രീയും വിവാഹിതരായി.

Jun 07, 2022


വിവാഹം

ഉദുമ : ഉദുമ കണ്ണികുളങ്ങര ഹൗസിൽ എ.അഷ്‌റഫിന്റെയും ഷമീമയുടെയും മകൾ സഫ അഷ്‌റഫും ദേളി ജങ്‌ഷൻ ദേളി ഹൗസിൽ കെ.എച്ച്.അബ്ദുൾ അസീസിന്റെയും നഫീസയുടെയും മകൻ മുഹമ്മദ് അഷർ റയീസും വിവാഹിതരായി.

May 30, 2022


വിവാഹം

മാവുങ്കാൽ : കോട്ടപ്പാറ വാഴക്കോട് പുതുമന ഇല്ലത്ത് വി.പി.ഋശികേശൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകൾ വന്ദന (പോസ്റ്റ് മാസ്റ്റർ, വള്ളിക്കടവ്)യും മുന്നാട് കോളിക്കടവ് തെക്കില്ലം കേശവൻ നമ്പൂതിരിയുടെയും പരേതയായ സുഭദ്ര അന്തർജനത്തിന്റെയും മകൻ കൃഷ്ണരാജും (സൂപ്പർവൈസർ, വെള്ളൂട സൗരോർജ പാർക്ക്) വിവാഹിതരായി. പിലിക്കോട് : പിലിക്കോട് കോതോളിയിലെ രവി പിലിക്കോടിന്റെയും എം.വി.യശോദയുടെയും മകൻ ദിൻകർലാലും കാഞ്ഞങ്ങാട് പുതിയകോട്ടയിലെ പി.പി.ചക്രപാണിയുടെയും ഇ.സീതാലക്ഷ്മിയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി. പെരളം : പെരളം കോട്ടക്കുന്നിലെ ദാനോത്ത് നാരായണന്റെയും പരേതയായ പറ്റാത്തടത്തിൽ ഗീതയുടെയും മകൻ പി.ദിലീപ്കുമാറും ചീമേനി ചെമ്പ്രകാനത്തെ വടക്കേവീട്ടിൽ സുരേഷിന്റെയും കോളിയാടൻവീട്ടിൽ ബേബിയുടെയും മകൾ കെ.വി.ആര്യയും വിവാഹിതരായി.

May 26, 2022


വിവാഹം

പാലക്കുന്ന് : തെക്കേക്കര ‘നന്ദന’ത്തിൽ ടി.കെ.നാരായണന്റെയും കെ.വി.ജാനകിയുടെയും മകൻ അർജുനും എരോൽ ‘ഗോവിന്ദ’ത്തിൽ വൈ.ഗോവിന്ദന്റെയും ഗീതയുടെയും മകൾ ശാലിനിയും വിവാഹിതരായി.

May 22, 2022


വിവാഹം

ഉദിനൂർ : ചന്തേര പടിഞ്ഞാറെക്കരയിൽ ശ്രീലക്ഷ്മി നിവാസിൽ സി.എം.മനോഹരന്റെയും (മുൻ പ്രഥമാധ്യാപകൻ, എ.യു.പി.എസ്. ഉദിനൂർ സെൻട്രൽ) പി. ശാലിനിയുടെയും (അധ്യാപിക, എ.യു.പി.എസ്. ഉദിനൂർ സെൻട്രൽ) മകൾ ശ്രീലക്ഷ്മിയും തൃക്കരിപ്പൂർ കൊയോങ്കരയിലെ മടിയൻ നാരായണന്റെയും (ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ) പി.കെ.ശോഭയുടെയും (മുൻ അധ്യാപിക, ജി.എഫ്.എച്ച്.എസ്.എസ്. ചെറുവത്തൂർ) മകൻ അക്ഷയ് ദേവും വിവാഹിതരായി.

May 21, 2022


വിവാഹം

ചെർക്കള : മാളങ്കൈ അരിത്തലം ‘ശിവകുസുമ’ത്തിൽ എം.ശിവരാമന്റെയും പരേതയായ എ.കുസുമത്തിന്റെയും മകൻ എ.സുധീഷ്‌കുമാറും (സെക്രട്ടറി, കാറഡുക്ക പബ്ലിക് വെൽഫെയർ സഹകരണസംഘം) നീർച്ചാൽ ബേള 'സ്നേഹനിവാസിൽ’ ഭാസ്കരന്റെയും സുജാതയുടെയും മകൾ സ്നേഹയും വിവാഹിതരായി.

May 16, 2022


വിവാഹം

കാഞ്ഞങ്ങാട് : ചെമ്മട്ടംവയൽ ബല്ലത്ത് ചാപ്പയിൽ തമ്പാന്റെയും ജ്യോതിയുടെയും മകൾ അമ്മു തമ്പാനും നാഗർകോവിൽ പാർവതീപുരം വി.ജി.എസ്. നഗറിലെ ( 4/160 എ.) യു.മലവിള ഭാസിയുടെയും ഉഷാഭാസിയുടെയും മകൻ യു.ധീരജ് ഭാസിയും വിവാഹിതരായി.പറക്കളായി : പൂതങ്ങാനത്തെ പി.ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകൻ അഖിൽ കൃഷ്ണനും കുറ്റിക്കോലിലെ പി.കുഞ്ഞമ്പുവിന്റെയും സുശീലയുടെയും മകൾ അനഘയും വിവാഹിതരായി. ചെർക്കള : മാളങ്കൈ അരിത്തലം ‘ശിവകുസുമ’ത്തിൽ എം.ശിവരാമന്റെയും പരേതയായ എ.കുസുമത്തിന്റെയും മകൻ എ.സുധീഷ്‌കുമാറും (സെക്രട്ടറി, കാറഡുക്ക പബ്ലിക് വെൽഫെയർ സഹകരണസംഘം) നീർച്ചാൽ ബേള 'സ്നേഹനിവാസിൽ’ ഭാസ്കരന്റെയും സുജാതയുടെയും മകൾ സ്നേഹയും വിവാഹിതരായി.

May 16, 2022


വിവാഹം

ഉദിനൂർ : കിനാത്തിൽ ‘ചന്ദ്രമതി’യിൽ ഇ.പി.മുരളീധരന്റെയും (മുൻ ഫാർമസി സൂപ്രണ്ട്, ജില്ലാ ആസ്പത്രി, കാഞ്ഞങ്ങാട്) സി.എം.സരിതയുടെയും മകൻ അരുൺ മുരളിയും തൃക്കരിപ്പൂർ തങ്കയം ‘സുമിലയ’ത്തിൽ യു.സുകുമാരന്റെയും (മുൻ എംപ്ലോയ്‌മെന്റ് ഓഫീസർ) എ.വി.അനിതയുടെയും (അധ്യാപിക, ജി.എച്ച്.എസ്.എസ്. കുട്ടമത്ത്) മകൾ സുമിതയും വിവാഹിതരായി.

May 15, 2022


വിവാഹം

ഉദിനൂർ : കിനാത്തിൽ 'അർച്ചന'യിൽ കെ.പി.നാരായണന്റെയും ടി.പദ്മാവതിയുടെയും മകൻ അരവിന്ദും മാത്തിൽ കുറുവേലി വെള്ളോറ വടക്കേവീട്ടിൽ കെ.ഉണ്ണികൃഷ്ണന്റെയും വി.വി. തങ്കമണിയുടെയും മകൾ അനഘയും വിവാഹിതരായി.

May 14, 2022


വിവാഹം

ചെമ്മട്ടംവയൽ : ബല്ല മഞ്ഞവീട്ടിൽ എം.കുഞ്ഞികൃഷ്ണന്റെയും നാരായണിയുടെയും മകൻ പി.ശരത്ത് കൃഷ്ണനും മലപ്പുറം താനൂർ കുന്നത്ത് വീട്ടിൽ പരേതനായ കെ.രാജേഷിന്റെയും ഗീതയുടെയും മകൾ ജീനയും വിവാഹിതരായി.

May 14, 2022


വിവാഹം

മധൂർ : ഉളിയ പറക്കില ബസ്‌േസ്റ്റാപ്പിന് സമീപം ‘അമ്മ’യിൽ യു. ശ്രീധരയുടെയും പ്രേമയുടെയും മകൻ യു.എസ്. ശരത്തും കമ്പല്ലൂർ മാലോത്ത് വീട്ടിൽ എം.വി. ബാലകൃഷ്ണന്റെയും വി. നാരായണിയുടെയും മകൾ ബി.കെ. ഹർഷയും വിവാഹിതരായി.കമ്പല്ലൂർ : കമ്പല്ലൂരിലെ കാവുന്തൽ ബാബു ചാക്കോയുടെയും മേഴ്സിയുടെയും മകൻ മെബിനും വയനാട് പേരിയയിലെ പരേതനായ മഞ്ചാടി പുത്തൻപുരയിൽ ഐസക്കിന്റെയും മറിയാമ്മയുടെയും മകൾ മഞ്ജുഷയും വിവാഹിതരായി.

May 10, 2022


വിവാഹം

കമ്പല്ലൂർ : കമ്പല്ലൂരിലെ നെല്ലൂർ കുഞ്ഞിക്കണ്ണന്റെയും ചൂരിക്കാട്ട് വിജയകുമാരിയുടെയും മകൻ വൈശാഖും പെരിങ്ങോം പെടേനയിലെ സി.എസ്.സുരേഷ്‌ബാബുവിന്റെയും ഇ.വി.ചന്ദ്രമതിയുടെയും മകൾ അർച്ചനയും വിവാഹിതരായി.

May 05, 2022


വിവാഹം

പറമ്പ : അത്തിക്കൽ കൃഷ്ണന്റെയും പി. ഷീനയുടെയും മകൾ പി. നമിതയും കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോർ കക്കാണത്ത് വീട്ടിൽ പരേതനായ ശശിധരന്റെയും സതീദേവിയുടെയും മകൻ കെ. നിതിൻ കുമാറും വിവാഹിതരായി. ചെമ്മട്ടംവയൽ : തോയമ്മൽ കവ്വായി കൃഷ്ണയിൽ കെ. ഭാസ്‌കരന്റെയും ബിന്ദുവിന്റെയും മകൾ അനഘയും തളിപ്പറമ്പ്‌ പന്നിയൂർ മഴൂർ എടപ്പള്ളിക്കുളത്ത് വീട്ടിൽ ഇ.എൻ. മോഹനന്റെയും ശ്രീജയുടെയും മകൻ വിഷ്ണുവും വിവാഹിതരായി.വെള്ളരിക്കുണ്ട് : കുഴിങ്ങാട് പടിഞ്ഞാറെ മുറിയിൽ ജെയിംസിന്റെയും ബീനയുടെയും മകൻ അരുൺകുമാറും കനകപ്പള്ളിയിലെ ജോളി തോട്ടക്കരയുടെയും ഷൈലയുടെയും മകൾ ടെസിയും വിവാഹിതരായി.

Apr 30, 2022


വിവാഹം

പാലക്കുന്ന് : കരിപ്പോടി യു.വി.സി. വീട്ടിൽ കെ.വി.ഉപേന്ദ്രന്റെയും കെ.വാസന്തിയുടെയും മകൻ യു.കെ.ഉപേഷും ഉദുമ കോതാറമ്പത്ത് രാമനിലയത്തിൽ ശ്രീധരൻ വയലിന്റെയും പി.പുഷ്പയുടെയും മകൾ കെ.വി.പ്രവീണയും വിവാഹിതരായി.

Apr 26, 2022


വിവാഹം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ നിട്ടടുക്കം 'അരവിന്ദ'ത്തിലെ എൻ.അശോക്‌കുമാറിന്റെയും പി.അഹല്യയുടെയും മകൾ എൻ.ആരതിയും പയ്യന്നൂർ മാത്തിലെ പരേതനായ പി.പദ്മനാഭന്റെയും വി.കോമളവല്ലിയുടെയും മകൻ വിപിൻ പദ്മനാഭനും വിവാഹിതരായി.ചീമേനി : ചീമേനിയിലെ ടി.പി.ഗോവിന്ദന്റെയും അനിതയുടെയും മകൻ അനുരാജും അടോട്ട് അജാനൂരിലെ കെ.ഗോവിന്ദന്റെയും സുജാതയുടെയും മകൾ ജിതിനയും വിവാഹിതരായി. പുല്ലൂർ : പെരളം തട്ടുമ്മൽ ഹൗസിലെ അത്തിക്കൽ കുഞ്ഞിക്കണ്ണന്റെയും കെ.പുഷ്പലതയുടെയും മകൻ കെ.വി.ഗോകുലും അഡൂർ ഉറുഡൂർചേടിമൂലയിലെ സത്യനാരായണന്റെയും രാജേശ്വരിയുടെയും മകൾ ശില്പയും വിവാഹിതരായി.

Apr 25, 2022


വിവാഹം

ക്ലായിക്കോട് : മുഴക്കോം നാപ്പച്ചാൽ അളവക്കംവളപ്പിൽ പി.ടി.ചന്ദ്രമോഹനന്റെയും എം.വി.ശ്യാമളയുടെയും മകൻ ശരത് മോഹനനും ആലപ്പുഴ ചമ്പക്കുളം പുല്ലങ്ങാടി തേവാളപ്പുറത്ത് എൻ.രത്നാകരൻ നായരുടെയും ഗീതമ്മയുടെയും മകൾ രോഹിണിയും വിവാഹിതരായി. കോട്ടപ്പാറ : നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.എ. സുകുമാരന്റെയും കെ.ഉഷയുടെയും മകൻ കെ.ശ്യാംരാജും കോട്ടപ്പാറയിലെ ടി.വി.വിജയന്റെയും സരസ്വതിയുടെയും മകൾ ടി.വി.വന്ദനയും വിവാഹിതരായി.

Apr 19, 2022


വിവാഹം

വെള്ളരിക്കുണ്ട് : അട്ടേങ്ങാനത്തെ ഉണ്ണാമടത്ത് മാധവൻ നായരുടെയും കരിച്ചേരി ബാലാമണിയുടെയും മകൻ ഗോവിന്ദരാജും നീലേശ്വരം പുത്തരിയടുക്കത്തെ ഇടയില്ലം കുഞ്ഞിക്കണ്ണൻ നായരുടെയും ജയശ്രീയുടെയും മകൾ അഞ്ജലിയും വിവാഹിതരായി.ബോവിക്കാനം : ഇരിയണ്ണി ബേപ്പ് വളപ്പിൽ ഹൗസിൽ പി.മോഹനൻ നായരുടെയും (മാനേജർ, മുളിയാർ സഹകരണ ബാങ്ക് ബോവിക്കാനം ശാഖ) പി.മിനിയുടെയും (അക്കൗണ്ടന്റ്, കെ.വി.ആർ. കാർസ്, കാസർകോട്) മകൾ ജനീഷ മോഹനും രാജപുരം പാലം കല്ലുഹൗസിൽ കെ.കുഞ്ഞിരാമൻ നായരുടെയും എ.ശാന്തയുടെയും മകൻ എ.കെ.രജീഷും വിവാഹിതരായി.

Apr 18, 2022


വിവാഹം

നീലേശ്വരം : ക്ലായിക്കോട് നാപ്പച്ചാൽ അളവക്കം വളപ്പിൽ പി.ടി.ചന്ദ്രമോഹനന്റെയും എം.വി.ശ്യാമളയുടെയും മകൾ നയനയും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സംഗീത ഹൗസിൽ കരിപ്പോത്ത് പവിത്രൻ നായരുടെയും വി.വി.അനിതയുടെയും മകൻ സംഗീതും വിവാഹിതരായി. പരവനടുക്കം : വളപ്പോത്ത് മീത്തൽ വീട്ടിൽ എം. ബാലകൃഷ്ണൻ നമ്പ്യാരുടെയും ഗീതയുടെയും മകൻ കെ. ജിതിൻ രാജും (യു.കെ.) ഉദുമ പള്ളത്തെ രാമകൃഷ്ണന്റെയും കെ.പി. രതിയുടെയും മകൾ റിഷിക ആർ. കൃഷ്ണയും വിവാഹിതരായി.

Apr 11, 2022


വിവാഹം

ചെർക്കള : ചെങ്കള ബൈത്തുൽ ഹസ്സനിൽ സുബൈർ ബദരിയയുടെയും ഫാത്തിമ സുബൈറിന്റെയും മകൾ റുഖിയ മെഹ്‌സിനും ഉദുമ ബാര മാങ്ങാട് മീത്തൽ ആസിയ മൻസിലിൽ കെ.എ.അബ്ദുള്ള ഹാജിയുടെയും താഹിറയുടെയും മകൻ മുഹമ്മദ് റിസ്‌വാനും വിവാഹിതരായി.

Mar 29, 2022


വിവാഹം

പാലക്കുന്ന് : കൂവത്തൊട്ടി ഹൗസിൽ നാരായണൻ കൂവത്തൊട്ടിയുടെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത്‌ നാരായണനും ഉദയഗിരി കൃഷ്ണനഗർ മുരുക നിവാസിൽ സി.നാരായണന്റെയും ഭവാനിയുടെയും മകൾ എൻ.അഖിലയും വിവാഹിതരായി.

Mar 22, 2022


വിവാഹം

പൊയിനാച്ചി : കരിച്ചേരി പൊഴുതല ഹൗസിൽ പി.ബാലകൃഷ്ണന്റെയും പ്രമീളയുടെയും മകൾ പി.കാവ്യയും പടന്നക്കടപ്പുറം തെക്കേകാട് പുതിയപുരയിൽ പി.പി.വിനായകന്റെയും കെ.ശ്യാമളയുടെയും മകൻ കെ.വിശാഖും വിവാഹിതരായി.

Mar 04, 2022


വിവാഹം

തലശ്ശേരി : ഇല്ലത്തുതാഴെ റെയിൻട്രീ വില്ലാസിൽ വില്ല 12 ‘ശ്രീചന്ദന’ത്തിലെ വി. സുഗതന്റെയും ശർമിളയുടെയും മകൾ ചന്ദനയും പള്ളൂർ കോയ്യോട്ട് തെരുവിലെ ഭണ്ഡാരപ്പറമ്പിൽ ബി.പി. രമണിയുടെയും പരേതനായ സി. പുരുഷോത്തമന്റെയും മകൻ ധനേഷും വിവാഹിതരായി.

Feb 28, 2022


വിവാഹം

ഉദിനൂർ : സെൻട്രൽ ശ്രീനിലയത്തിൽ സി.വി. വേണുഗോപാന്റെയും പി. മിനിയുടെയും (അധ്യാപിക, എ.എൽ.പി.എസ്. കാരിയിൽ) മകൾ ശ്രീവിദ്യയും എളമ്പച്ചി മനോക്കിൽ എ. ശശിധരന്റെയും ആർ.ചന്ദ്രികയുടെയും മകൻ ദിലീപും വിവാഹിതരായി.

Feb 28, 2022