പേരയം : യു.ഡി.എഫ്. പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ആർ.വി.സഹജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജെ.എൽ.മോഹനൻ അധ്യക്ഷത വഹിച്ചു. പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ഷാജി പേരയം, രാജേന്ദ്രൻ പിള്ള, മനു സോമൻ, ലിജു വർഗീസ്, ബി.സ്റ്റാഫോർഡ്, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊറ്റംകര: യു. ഡി.എഫ്. പേരൂർ-കൊറ്റംകര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിക്കോട് ജങ്‌ഷനിൽ നടന്ന സായാഹ്നസദസ്സ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം ചന്ദനത്തോപ്പ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പേരൂർ മണ്ഡലം പ്രസിഡൻറ് ശുഭ വർമ രാജ അധ്യക്ഷനായിരുന്നു. കോൺഗ്രസ് കൊറ്റംകര മണ്ഡലം പ്രസിഡന്റ് കോണിൽ വിനോദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമേഷ് ദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മേക്കോൺ ഷാനവാസ്, നേതാക്കളായ പ്രദീപ് ചന്ദനത്തോപ്പ്, സാജൻ, ഷറഫ് കുണ്ടറ, അബൂബക്കർ, സുദേവൻ, ഷുഹൈബ് മേക്കോൺ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..