കെന്നഡി വീടിനു സമീപത്തെ കണ്ടച്ചിറസംയോജന സ്മാരക ഗ്രന്ഥശാലയിൽ
മങ്ങാട് : അക്ഷരത്തോടടുക്കുമ്പോൾ ആശങ്കകൾ അകലും-മങ്ങാട് കണ്ടച്ചിറ കോടുമേൽ വീട്ടിൽ കെന്നഡിയുടെ അഭിപ്രായമാണിത്. അനുഭവങ്ങളാണ് കെന്നഡിക്കും പറയാനുള്ളതും. വീടിനോടുചേർന്ന ഗ്രന്ഥശാല പകർന്നുനൽകിയത് അക്ഷരങ്ങൾ കൂട്ടിയോജിപ്പിച്ചു വായിക്കാനും പുസ്തകങ്ങളെ കൂടെക്കൂട്ടാനുമാണ്. 30 വർഷമായി ഡ്രൈവറാണ് കെന്നഡിയെന്ന അൻപത്തെട്ടുകാരൻ.
സിമന്റ് ലോറി ഡ്രൈവറായിരുന്നു ആദ്യം. തമിഴ്നാട്ടിൽ പോയാൽ പിന്നെ ഒന്നോ രണ്ടോ മാസം കഴിഞ്ഞാണ് വീട്ടിലെത്തുന്നത്. വണ്ടിയിൽ പോകുമ്പോൾ വീടിനോടുചേർന്നുള്ള കണ്ടച്ചിറസംയോജന സ്മാരക ഗ്രന്ഥശാലയിൽനിന്ന് അഞ്ചാറു പുസ്തകങ്ങൾ കൂടെ കരുതും. ചില ഫാക്ടറികളിൽ പോയാൽ നാലോ അഞ്ചോ മണിക്കൂർ വണ്ടിയിൽ വിശ്രമിക്കും. ഈ വിശ്രമവേളകളിലെല്ലാം കൂട്ട് ബഷീറിന്റെയും തകഴിയുടെയും കാക്കനാടന്റെയുമൊക്കെ പുസ്തകങ്ങളാണ്.
ഇതേ ഗ്രന്ഥശാലയിലെ ലൈേബ്രറിയനായിരുന്നു ഭാര്യ നിർമല. ഭാര്യയുടെ വിയോഗം തളർത്തിയോടെ എല്ലാം അസ്തമിച്ചു. പിന്നീട് ഓട്ടോയെടുത്ത് ഓടുന്നു. മനസ്സിലെ ദുഃഖങ്ങളും ആശങ്കകളും മാറാൻ അക്ഷരങ്ങളോടു പ്രണയമായി.
ഒരു പുസ്തകം ഓട്ടോയിൽ ഒപ്പം കരുതും. വീട്ടിൽത്തന്നെയാണ് കെന്നഡിയുടെ ഓട്ടോ സ്റ്റാൻഡും. ഓട്ടം മുഴുവനും ബുക്കിങ്ങാണ്. വായിക്കാനും സമയം കിട്ടും.
ഗ്രന്ഥശാലയിൽ രാവിലെയെത്തിയ പത്രങ്ങളെല്ലാം അരിച്ചുെപറുക്കി വായിക്കും. കിട്ടുന്ന സമയത്തെല്ലാം ഓരോ താൾ വായിച്ചാൽ മതി, വായനയുടെ സംസ്കാരം നമുക്ക് മുറുകെ പിടിക്കാനാകുമെന്നും കെന്നഡി പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..