പേരയം : കൃഷിവകുപ്പും തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പേരയം പഞ്ചായത്തിൽ നടന്ന വിത്തുവിത പ്രസിഡൻറ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ ജില്ലാപഞ്ചായത്ത് അംഗം സി.ബാൾഡുവിൻ പേരയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.അജിത്കുമാറിന് നൽകി പ്രകാശനം ചെയ്തു.
മികച്ച സമ്മിശ്ര കർഷകനായ ടി.മേരിദാസന്റെ കൃഷിയിടത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് അംഗം അരുൺ അലക്സ്, കൃഷി ഓഫീസർ സോണൽ സലിം, സ്ഥിരംസമിതി അധ്യക്ഷരായ ബി.സുരേഷ്, വൈ.ചെറുപുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..