പേരയം പഞ്ചായത്തിലെ തൊഴിലുറപ്പ് നഴ്സറിയിൽ തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണോത്ഘാടനം പ്രസിഡന്റ് അനീഷ് പടപ്പക്കര നിർവഹിക്കുന്നു
പേരയം : പേരയം പഞ്ചായത്തിലെ തൊഴിലുറപ്പ് നഴ്സറിയിൽ തയ്യാറാക്കിയ 4,000 വൃക്ഷത്തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. മുളവന ഒൻപതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് വൃക്ഷത്തൈകൾ വിതരണത്തിനായി പരിപാലിച്ച് തയ്യാറാക്കിയത്. പഞ്ചായത്തിലെ 14 വാർഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്കാണ് തൈകൾ ലഭിക്കുക. വാർഡ് മെമ്പർ റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വൈ.ചെറുപുഷ്പം, പഞ്ചായത്തംഗങ്ങളായ വിനോദ് പാപ്പച്ചൻ, ബിനോയി ജോർജ്ജ്, എൻ.ഷേർളി, അസി. എൻജിനീയർ വത്സ ഗോഡ്വിൻ, സീന എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..